Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് അധീന കശ്മീരില്‍ നടക്കുന്ന ചൈനീസ് സൈന്യത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് ഇന്ത്യ

പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈനീസ് സൈനികര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ചൈനയോട് ഇന്ത്യ. നിയന്ത്രണ രേഖയ്ക്കുസമീപത്തായുള്ള ആന്തരികഘടനയില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം, പാലങ്ങള്‍, റോഡുകള്‍, ജല വൈദ്യുത പ

പാക് അധീന കശ്മീരില്‍ നടക്കുന്ന ചൈനീസ് സൈന്യത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് ഇന്ത്യ
കശ്മീര് , ശനി, 30 ഏപ്രില്‍ 2016 (10:34 IST)
പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈനീസ് സൈനികര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ചൈനയോട് ഇന്ത്യ. നിയന്ത്രണ രേഖയ്ക്കുസമീപത്തായുള്ള ആന്തരികഘടനയില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം, പാലങ്ങള്‍, റോഡുകള്‍, ജല വൈദ്യുത പദ്ധതികള്‍ തുടങ്ങിയവ ഈ പ്രദേശങ്ങളില്‍ രൂപീകരിക്കുന്നതായാണ് ഇന്ത്യയ്ക്ക് ലഭിച്ച വിവരം. 
 
ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടുവെന്ന് സേനാ വക്താവ് കേണല്‍ എസ് ഡി ഗോസ്വാമി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനം പാക്കിസ്ഥാന്റെ അധീനതയിലുള്ള വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറില്‍ ചൈനീസ് സൈനീകരെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ ഭാരതത്തിന്റെ കിഷന്‍ഗംഗ പവര്‍ പ്രോജക്ടിന്റെ നിര്‍മാണം നടന്നുവരികയാണ്. 970 മെഗാവാട് ഹൈഡ്രോ ഇലക്ട്രിസിറ്റി പവര്‍ പ്രോജക്ടാണ് ഇവിവിടെ പൂര്‍ത്തിയായി വരുന്നത്. 2007ല്‍ ആരംഭിച്ച ഈ പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.  46 ലക്ഷംകോടിയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. പാക്കീസ്ഥാനിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഭാരതത്തിനു ഭീഷണിയുയര്‍ത്തുന്നതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗസ്ത വെസ്റ്ലാന്‍ഡ് കോഴ ഇടപാട് : എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്