Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!

ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (16:37 IST)
ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ കിടപ്പുമുറിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകന്റെ കാല്‍ ഒടിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയില്‍ എത്തിയതോടെയാണ് പരസ്യമായത്. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലായിരുന്നു സംഭവം.

ഭാര്യയുടെ പെരുമാറ്റത്തില്‍ മാസങ്ങളായി ഭര്‍ത്താവിന് സംശയം തോന്നിയിരുന്നു. സംഭവദിവസം ഭാര്യ ഭര്‍ത്താവിനെ ഫോണിക്കുകയും സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോകുകയാണെന്നും തിരിച്ചെത്തുമ്പോള്‍ താമസിക്കുമെന്നും  അറിയിച്ചു. സംശയം തോന്നിയ ഭര്‍ത്താവ് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഭാര്യ തയ്യാറായില്ല.

ഭാര്യയുടെ സംസാരത്തില്‍ തോന്നിയ ഭര്‍ത്താവ് ഉടന്‍ തന്നെ വീട്ടിലെത്തിയെങ്കിലും മുറി അകത്തു നിന്നും പൂട്ടിയെ സ്ഥിതിയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. കിടപ്പുമുറിയില്‍ എത്തിയ ഭര്‍ത്താവ് സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ് കണ്ടത്.

പിടിക്കപ്പെട്ടുവെന്ന് മനസിലായതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കാമുകന്‍ താഴേക്ക് ചാടുകയും കാല്‍ ഒടിയുകയുമായിരുന്നു. യുവതിയും ഭര്‍ത്താവും സിറിയന്‍ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം