Webdunia - Bharat's app for daily news and videos

Install App

ഇത്രയും ജനപ്രീതിയില്ലാത്ത ഒരു പ്രസിഡന്റിനെ അമേരിക്ക ഇതിനു മുമ്പ് കണ്ടിട്ടില്ല

ഡൊണാള്‍ഡ് ട്രംപ് ജനപ്രീതിയില്ലാതെ അധികാരത്തിലേക്ക്

Webdunia
ബുധന്‍, 18 ജനുവരി 2017 (14:23 IST)
വെള്ളിയാഴ്ച അമേരിക്കയുടെ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് തിരുത്തുന്നത് നാലു ദശാബ്‌ദക്കാലത്തെ ചരിത്രം. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്രയും ജനപ്രീതി ഇടിഞ്ഞ് ഒരു പ്രസിഡന്റ് അധികാരത്തിലേക്ക് എത്തുന്നത് അമേരിക്കയില്‍ ആദ്യം.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ശുഭപ്രതീക്ഷയിലാണ് അമേരിക്കക്കാര്‍. അധികാരത്തില്‍ എത്തുന്ന ട്രംപ് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമെന്നും തീവ്രവാദത്തിനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
 
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരാജയം ഉറപ്പാക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ട്രംപും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ട്രംപ് അധികാരത്തിലെത്തി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകില്ല.
 
അതേസമയം, തനിക്കെതിരെ നിലവില്‍ രാജ്യത്തുള്ള അതൃപ്‌തി മാറുമെന്ന് തന്നെയാണ് ട്രംപിന്റെ പ്രതീക്ഷ. ഇത് പരാമര്‍ശിച്ച് അടുത്തിടെ ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ഇതില്‍ മാറ്റമുണ്ടാകും’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments