Webdunia - Bharat's app for daily news and videos

Install App

ശരീരവടിവ് നശിക്കുന്ന കാലം; ഗര്‍ഭകാലത്തെ അമിതവണ്ണത്തിന് കാരണം എന്താണെന്ന് അറിയാമോ ?

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (10:23 IST)
അമ്മയാകുക എന്നത് ഏതൊരു സ്‌ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. പത്തുമാസത്തെ കാത്തിരിപ്പിനുശേഷം കുഞ്ഞ് പിറക്കുബോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍, ആ കലങ്ങളില്‍ ഉണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ മാനസിക പിരിമുറുക്കം സമ്മാനിക്കുന്നതാണ്. അമിതമാകുന്ന വണ്ണമാണ് എല്ലാ സ്‌ത്രീകളെയും വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം.

അമിതവണ്ണത്തിനു കാരണമാകുന്നത് ഗര്‍ഭകലത്തെ ജീവിതക്രമണങ്ങളാണെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബെർഗിലെ ഫ്രൻസെസ്കാ ഫാകോയും കൂട്ടരും നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. ഉറക്കക്കുറവും അമിതമായ ഉറക്കവുമാണ് ഗർഭകാലത്തെ അമിതവണ്ണത്തിനു കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. ഗര്‍ഭിണിയാകുന്നതോടെ വിശ്രമത്തിന് കൂടുതല്‍ സമയം കണ്ടെത്തുകയും പുറത്തു പോകാനോ നടക്കാനോ താല്‍പ്പര്യമില്ലാതെ വരുകയും ചെയ്യുന്നതോടെ ശരീരം തടിച്ചു തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഭൂരിഭാഗം സ്ത്രീകളും 7 മണിക്കൂറിനും 9 മണിക്കൂറിനും ഇടയിൽ ഉറങ്ങുന്നവരാണ്. ഇതിൽ കുറവ് ഉറങ്ങിയവർക്കും 9 മണിക്കൂറിലധികം ഉറങ്ങിയവർക്കുമാണ് ഗർഭകാലത്ത് അമിതവണ്ണം ഉണ്ടായതായി കണ്ടെത്തിയത്. ഗർഭിണികളും അല്ലാത്തവരുമായ  741 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളും അമിതവണ്ണത്തിന് കാരണമാകുമെന്നാണ് പറയുന്നത്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments