ഖമനേയി വധത്തില്‍ പ്രതിഷേധം; കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 മാര്‍ച്ച് 2026 (15:27 IST)
ഖമനേയി വധത്തില്‍ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചതായി അധികൃതരാണ് വ്യക്തമാക്കിയത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നിയന്ത്രണം.
 
അമേരിക്ക ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അതേസമയം അമേരിക്കയുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ഭീകര സംഘടനയായ ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. അയല്‍രാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണം 'നിരുത്തരവാദപരവും സംശയാസ്പദവു'മാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാസ് സലാം പ്രതികരിച്ചു.
 
ഹിസ്ബുള്ളയുടെ നടപടിക്കെതിരെ ഇസ്രായേല്‍ ഇന്ന് രാവിലെ ശക്തമായി തിരിച്ചടിച്ചു. ഒരു വര്‍ഷത്തിലേറെയായി ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. അതേസമയം ലെബനനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സമീപത്തെ 50 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments