യുക്രെയ്ൻ വ്യോമാക്രമണം കടുത്തു, ആണാവായുധം ഉപയോഗിക്കുമെന്ന മുന്നറിയിപ്പുമായി പുടിൻ

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (10:58 IST)
റഷ്യയ്‌ക്കെതിരായ വ്യോമാക്രമണം യുക്രെയ്ന്‍ കടുപ്പിച്ചതോടെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വേണ്ടിവന്നാല്‍ ആണാവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. യുകെ നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്ക് പോലും യുക്രെയ്ന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
 
ആണാവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യക്കെതിരെ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും പുടിന്‍ വ്യക്തമാക്കി. അടുത്തിടെ ആണാവായുധത്തെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ പറ്റി പുടിന്‍ ഉന്നത സുരക്ഷ കൗണ്‍സിലുമായി അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളായ യുകെയും യു എസ്സും റഷ്യക്കെതിരെ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments