Webdunia - Bharat's app for daily news and videos

Install App

ബലോച് കുടുംബത്തിന് അത്താണിയായിരുന്നു; വസീമിന് എന്നും അവളോട് അസൂയയായിരുന്നു - തുറന്നു പറഞ്ഞ് പാക് മോഡലിന്റെ പിതാവ്

മകന്റെ സ്ഥാനത്താണ് മകളെ കണ്ടിരുന്നത്

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (20:28 IST)
കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച് കുടുംബത്തിന് അത്താണിയായിരുന്നു എന്ന് പിതാവ് മുഹമ്മദ് അസീം. തന്റെ മകളെ കൊലപ്പെടുത്തിയ മകൻ മുഹമ്മദ് വസീമിനെയും സാമ്പതികമായി സഹായിച്ചിരുന്നത് എന്റെ മോള്‍ തന്നെയായിരുന്നു. മകളെ കൊലപ്പെടുത്തിയ മകൻ വസീമിനെതിരെ കോടതിയിൽ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകന്റെ സ്ഥാനത്താണ് മകളെ കണ്ടിരുന്നത്. മോഡലും ടിവി അവതാരകയുമൊക്കെയായ അവളോട് വസീമിന് എന്നും അസൂയയായിരുന്നു. ഒരു കാരണവും കൂടാതെയാണ് അവളെ അവന്‍ കൊലപ്പെടുത്തിയത്. കേസുമായി മുന്നോട്ടു പോകാനാണ് തന്റെ ഉദ്ദേശമെന്നും ഖൻഡീൽ ബലോചിന്റെ പിതാവ് വ്യക്തമാക്കി.

മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ്  ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് അറസ്‌റ്റിലായ സഹോദരന്‍ മുഹമ്മദ് വസീം വ്യക്തമാക്കി. താന്‍ ഗുളിക നല്‍കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് എന്തിനുള്ള ഗുളികയാണെന്ന്, മയക്കത്തിലായ ചേച്ചിയെ താന്‍ കഴുത്തു ഞെരിച്ചു കൊന്നു  എന്നുമാണ് ശനിയാഴ്ച പിടിയിലായ വസീം പൊലീസിനോട് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു.  മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അനുജൻ മുഹമ്മദ് വസീം നേരത്തെ പറഞ്ഞു.

കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.  

ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

പാകിസ്ഥാനിലെ പൂനം പാണ്ഡെയായാണ് ബലൂച്ചി അറിയപ്പെട്ടിരുന്നത്. പോപ് ഗായകൻ ആര്യൻ ഖാന്റെ ബാൻ എന്ന വീഡിയോയിലൂടെ ബലൂച്ചി കൂടുതൽ ജനശ്രദ്ധ നേടിയ ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം തുറന്നു പറയുകയും ചെയ്‌തിരുന്നു.

ട്വന്റി - 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പാക് ക്യാപ്റ്റനും രാജ്യത്തിനുമായി സമര്‍പ്പിക്കുമെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞ് വിവാദനായികയായ താരമാണ് ഖൻഡീൽ ബലോച്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments