ചതിച്ചത് പൊലീസല്ല, മക്കള്‍ തന്നെ; ബലോചിന്റെ കൊലപാതകം പുതിയ വഴിത്തിരുവില്‍

ബലോചിന്റെ കൊന്നതാര് ? കേസ് പുതിയ വഴിത്തിരുവില്‍

Webdunia
ശനി, 28 ജനുവരി 2017 (19:40 IST)
കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോചിന്റെ കേസ് പുതിയ വഴിത്തിരുവില്‍. കൊല നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളെ രക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ മൊഴി മാറ്റിയതാണ് പൊലീസിനെ വെട്ടിലാക്കിയത്.

ബലോചിന്റെ കൊലപാതകത്തില്‍ രണ്ട് ആണ്‍മക്കള്‍ക്കും പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മക്കളിലൊരാളായ അസ്ലം ഷഹീന് അനുകൂലമായി മാതാപിതാക്കള്‍ പണം വാങ്ങി മൊഴി മാറ്റുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ബുധനാഴ്‌ചയാണ് മാതാപിതാക്കള്‍ മൊഴി മാറ്റി നല്‍കിയത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് മാതാപിതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബലോചിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാന കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ്  ബലോചിനെ കൊലപ്പെടുത്തിയത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments