Webdunia - Bharat's app for daily news and videos

Install App

ലോകരാജ്യങ്ങളെ ഞെട്ടിച്ച് വീണ്ടും വനാക്രൈ ആക്രമണം; ഇന്ത്യയെ ബാധിച്ചേക്കാമെന്ന് സൂചന

ലോകത്തെ ഞെട്ടിച്ച് വീണ്ടും വനാക്രൈ

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (07:34 IST)
ലോകത്തെ ഞെട്ടിച്ച് വീണ്ടും വനാകൈ ആക്രമണം. റഷ്യ, ബ്രിട്ടൻ, യുക്രെയ്​ൻ അടക്കം അഞ്ചു രാജ്യങ്ങളിലാണ് വീണ്ടും വനാക്രൈ ആക്രമണം ഉണ്ടായിരിക്കുന്നത്. വൈറസ്​ അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ വ്യാപിക്കുകയാണെന്ന്​ വിദഗ്​ധർ മുന്നറിയിപ്പു നൽകി.

യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്​. യുക്രെയ്നിലാണ്​ ഏറ്റവും രൂക്ഷമായ ആക്രമണം. റഷ്യയിലെ എണ്ണക്കമ്പനികളിലും യുക്രൈയിനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് ഏറ്റവും രൂക്ഷമായ വൈറസ് ആക്രമണം ഉണ്ടായത്. നിലവില്‍ ഇന്ത്യയിൽ ഭീഷണിയില്ല​. എന്നാല്‍, ഇന്ത്യയെ ബാധിച്ചേക്കാമെന്ന സൂചനയും ഉണ്ട്.

യുക്രെയ്​ൻ നാഷനൽ ബാങ്ക്​ രാജ്യത്തെ ധനകാര്യസ്​ഥാപനങ്ങൾക്ക്​ ജാഗ്രത നിർദേശം നൽകി. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ മെർക്ക്​ ആൻഡ്​​ കമ്പനി ട്വീറ്റ്​ ചെയ്​തു. കമ്പ്യൂട്ടറുകളിൽ കയറി ഫയലുകൾ ലോക്ക്​ ചെയ്യുകയും തുറക്കാൻ ബിറ്റ്​കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണ്​ വാനാക്രൈയുടെ രീതി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

Gold Rate: പുതുവര്‍ഷ ദിനം സ്വര്‍ണവിലയില്‍ കുതിപ്പ്; വീണ്ടും 57,000 കടന്നു

അടുത്ത ലേഖനം
Show comments