Webdunia - Bharat's app for daily news and videos

Install App

ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അധികമായുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യക്കാരും പാകിസ്ഥാനികളും അധികമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (09:51 IST)
ഇന്ത്യക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എയര്‍ ചൈന. എയര്‍ ചൈനയുടെ ഫ്ലൈറ്റ് മാഗസിന്‍ ആയ വിംഗ്സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പ് കുറിപ്പിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം ഉള്ളത്.
 
ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മാഗസിനിലെ പരാമര്‍ശം ഇങ്ങനെയാണ്, “സഞ്ചരിക്കുവാന്‍ സുരക്ഷിതമായ  നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളില്‍ എത്തുമ്പോള്‍ ജാഗ്രത പാലിക്കണം”.
 
എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് മാഗസിനിലെ വിവാദപരാമര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത് ലോകത്തിനു മുന്നിലെത്തിച്ചത്. ഈ ലേഖനത്തെക്കുറിച്ച് ലണ്ടന്‍ മേയര്‍ക്ക് എന്താണ് പറയാനുള്ളതെന്നും അവര്‍ ട്വിറ്ററിലൂടെ ചോദിച്ചു. ലണ്ടനില്‍ എത്തുന്ന വനിത വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും അല്ലാത്ത പക്ഷം പുരുഷന്മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ലണ്ടന്‍ നിവാസികളും രൂക്ഷമായ ഭാഷയിലാണ് ലേഖനത്തോട് പ്രതികരിച്ചത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments