Webdunia - Bharat's app for daily news and videos

Install App

ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിൽ നിന്നും റഷ്യൻ ആയുധങ്ങൾ കണ്ടെത്തിയതായി നെതന്യാഹു

അഭിറാം മനോഹർ
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (16:40 IST)
തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രായേല്‍ സേന നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2006ലെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയപ്രകാരം ലെബനന്‍ സൈന്യത്തിന് മാത്രമെ ലിറ്റാനി നദിക്ക് തെക്ക് വശം ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള അവകാശമുള്ളുവെന്ന് ഫ്രഞ്ച് ദിനപത്രമായ ഫിഗാരോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.
 
 ഈ പ്രദേശത്ത് ഹിസ്ബുള്ള നൂറുകണക്കിന് തുരങ്കങ്ങള്‍ കുഴിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്ന് അത്യാധുനികമായ റഷ്യന്‍ ആയുധങ്ങളും കണ്ടെത്തി. നെതന്യാഹുവിനെ ഉദ്ധരിച്ച് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ലെബനനില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ റഷ്യന്‍, ചൈനീസ് ടാങ്ക് വിരുദ്ധ ആയുദ്ധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments