Webdunia - Bharat's app for daily news and videos

Install App

യുഎസിലെ സ്‌കൂളിൽ 18 കാരന്റെ വെടിവെപ്പ് : 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു

Webdunia
ബുധന്‍, 25 മെയ് 2022 (13:06 IST)
അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിൽ 18കാരൻ നടത്തിയ വെടിവെപ്പിൽ മരണം 21 ആയി. 18 വിദ്യാർഥികളും 3 മുതിർന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്.
 
കൈത്തോക്ക് ഉപയോഗിച്ചാണ് 18കാരൻ നിറയുതിർത്തത്. 2 വിദ്യാർഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
 
സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്‌കൂളിൽ വെടിവെപ്പ് നടത്താനെത്തിയത്. 2021ന് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണിത്.20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.
 
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൌസ് നിർദേശം നൽകി.നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments