Webdunia - Bharat's app for daily news and videos

Install App

ആപ്പിളിന്റെ ഒരൊറ്റ പിഴവെങ്കിലും കണ്ടുപിടിച്ചാല്‍ 1.33 കോടി രൂപ സമ്മാനം

കണ്ടെത്തൂ, ഒരു തെറ്റെങ്കിലും, 1.33 കോടി രൂപ സമ്മാനം തരാം!

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (12:23 IST)
ഗൂഗിളിനും ഫേസ്ബുക്കിനും പിന്നാലെ ഹാക്കര്‍മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആപ്പിളും രംഗത്ത്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ചാണ് ഹാക്കര്‍മാരെ കമ്പനി വെല്ലുവിളിക്കുന്നത്. ഐഒഎസിലേക്കും മാക്ക് ഒഎസിലേയും സുരക്ഷാ പാളിച്ചകള്‍ ആപ്പിളിനെ നേരിട്ട് അറിയിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം ഡോളര്‍(ഏതാണ്ട് 1.33 കോടി) രൂപ വരെ പാരിതോഷികം നല്‍കാനാണ് തീരുമാനം. 
 
ആപ്പിളിനെ ഹാക്ക് ചെയ്യുന്നവര്‍ക്കല്ല ഈ പാരിതോഷികം നല്‍കുന്നത്. സോഫ്റ്റ് വെയറിലെ പഴുതുകള്‍ ചൂണ്ടികാണിച്ച് കുഴപ്പക്കാരായ ഹാക്കര്‍മാരെ തുരത്താന്‍ സഹായിക്കുന്ന നല്ലവരായ ഹാക്കര്‍മാര്‍ക്കാണ് സമ്മാനം. ഗൂഗിളും ഫേസ്ബുക്കുമെല്ലാം നല്ലവരായ ഹാക്കര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി സമ്മാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതാദ്യമായാണ് ആപ്പിള്‍ ഇത്തരം പദ്ധതിയുമായി രംഗത്തെത്തുന്നത്. ആപ്പിളുമായി നേരത്തെ സഹകരിച്ചിരുന്ന ഹാക്കര്‍മാര്‍ക്കും പ്രോഗ്രാമര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കുകയുള്ളൂ. ലാസ് വെഗാസില്‍ നടന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ ഹാക്കര്‍മാര്‍ക്കുള്ള പാരിതോഷിക പരിപാടി പ്രഖ്യാപിച്ചത്. 
 

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments