Webdunia - Bharat's app for daily news and videos

Install App

ബ്രായും, നൈറ്റിയും തീയില്‍ ചുട്ടെരിച്ചു; മുദ്രാവാക്യം വിളിച്ചു, അവകാശങ്ങള്‍ ഉറക്കെ പറഞ്ഞു - സ്വിസ് നഗരത്തെ വിറപ്പിച്ച് സ്‌ത്രീകള്‍

Webdunia
ശനി, 15 ജൂണ്‍ 2019 (15:35 IST)
അധികാര കേന്ദ്രങ്ങളെ ഞെട്ടിച്ച് ആയിരക്കണക്കിന് വനിതകള്‍ തുല്യതയ്‌ക്കും ഉയര്‍ന്നുവരുന്ന ലൈംഗിക അധിക്ഷേപങ്ങള്‍ക്കുമെതിരെ സ്വറ്റ്‌സര്‍ലന്‍ഡിലെ തെരുവിലിറങ്ങി. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, മെച്ചമായ ശമ്പളം, തുല്യത എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വെള്ളിയാഴ്‌ച പ്രക്ഷോഭം നടന്നത്.

കൊടികളും ബാനറുകളുമായി ആയിരക്കണക്കിന് സ്‌ത്രീകള്‍ നിരത്തിലിറങ്ങിയതോടെ നഗരം നിശ്ചമലായി. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആല്‍‌പൈന്‍ സ്‌റ്റേറ്റ്‌സിലുണ്ടായ ആ‍ദ്യത്തെ സംഭവമായിരുന്നു ഇത്. നൂറ് കണക്കിന് സ്‌ത്രീകള്‍ വാണിജ്യതലസ്ഥാനമായ സുറിച്ചിലെ പ്രധാന റെയില്‍‌വേ സ്‌റ്റേഷനിലേക്കുള്ള റോഡ് ഉപരോധിച്ചു. നഗരത്തിലെ പലയിടങ്ങളിലും വാഹനഗതാഗതം താറുമാറായി.

പാര്‍ക്ക് ബെര്‍‌ട്രാന്‍‌ഡില്‍ ഒത്തുകൂടിയ സമരക്കാര്‍ എഞ്ചിനീയറിംഗിൽ സ്‌ത്രീകള്‍ക്ക് എട്ട് ശതമാനം  ജോലികൾ മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി. ബാനറുകളില്‍ സ്‌ത്രീകളുടെ അവകാശങ്ങളും ആവശ്യങ്ങളും എഴുതി ചേര്‍ത്താണ് സ്‌ത്രീകള്‍ സമരത്തിനെത്തിയത്. ഗാർഹിക ജോലികളില്‍ പോലും വലിയ തോതിലുള്ള അസമത്വം തുടരുന്നുണ്ടെന്ന അവകാശവാദം സ്‌ത്രീകള്‍ ഉന്നയിച്ചു.

വ്യത്യസ്‌തമായ രീതിയിലാണ് വ്യാഴാഴ്‌ച രാത്രിയില്‍ ഒരുകൂട്ടം സ്‌ത്രീകള്‍ പ്രതിഷേധം നടത്തിയത്. അർദ്ധ രാത്രിയോടെ നഗരത്തിലെ കത്തീഡ്രലിൽ പരിസരത്ത് അണിനിരന്ന് മാർച്ച് നടത്തിയ സംഘം മരംകൊണ്ടുള്ള പലകകൾ‌ക്ക് തീയിടുകയും അതിലേക്ക് നൈറ്റി, ബ്രാ എന്നിവ വലിച്ചെറിയുകയും ചെയ്‌തു. ചിലര്‍ മുദ്രാവാക്യം വിളിച്ച്  കത്തീഡ്രലിനെ വലം വെച്ചു.

മെച്ചപ്പെട്ട ജീവിതസൌകര്യം ഒരുക്കണമെന്ന ആവശ്യത്തിനൊപ്പം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് എതിരെയുമായിരുന്നു സമരം. ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്താമാണ്. നഗരങ്ങള്‍ക്കും റോഡുകള്‍ക്കും സ്‌ത്രീകളെ ബഹുമാനിക്കുന്ന തരത്തിലുള്ള പേരുകള്‍ ഇടണമെന്ന നിര്‍ദേശവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

2009 നും 2018 നും ഇടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ 249 നരഹത്യകളില്‍ 75 ശതമാനവും ഇരയായത് സ്‌ത്രീകള്‍ ആണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അതേസമയം, സമരത്തിന് പിന്തുണ നല്‍കി പല സംഘടനകളും രംഗത്ത് വന്നു. പെയിന്റുകള്‍ അടിച്ചും പ്രത്യേക വിളക്കുകള്‍ തെളിയിച്ചും പലരും സമരത്തിന് ഐക്യദാർഢ്യം നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

അടുത്ത ലേഖനം
Show comments