Webdunia - Bharat's app for daily news and videos

Install App

ഗസ്‌നിയും പിടിച്ചെടുത്തു, അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിന് 150 കിലോമീറ്റർ അടുത്തെത്തി താലിബാൻ

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (20:28 IST)
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന് സമീപമുള്ള ഗസ്‌നി നഗരവും താലിബാൻ കീഴടക്കി. കാബൂളിൽ നിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് ഗസ്‌നി.കാബൂള്‍ - കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്.
 
ഗസ്‌നിയുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് താലിബാൻ സേനയ്ക്ക് വലിയ തിരിച്ചടിയാണ്. ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ തുടങ്ങി നഗരത്തിന്റെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളും ഈ പ്രവിശ്യയിലാണുള്ളത്. അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കുകയും തടവുകാരെ പുറത്തുവിടുകയും ചെയ്‌തിരുന്നു. 
 
ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് നിരവധി പേരാണ് കാബൂളിലേക്ക് പലായനം ചെയ്‌തിരിക്കുന്നത്. ഇവരോടൊപ്പം താലിബാന്‍ പോരാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments