Webdunia - Bharat's app for daily news and videos

Install App

സൈബര്‍ ലോകം ജിഹാദിന്റെ വിളഭൂമി, സോഷ്യല്‍ മീഡിയകള്‍ റിക്രൂട്ടിംഗ് കേന്ദ്രം!

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (19:13 IST)
ലോകത്തൊട്ടാകെയുള്ള തീവ്രവാദികള്‍ തങ്ങളുടെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇപ്പോള്‍ റിസ്കെടുക്കാന്‍ തയ്യാറല്ല. കാരണം ലോകത്തൊട്ടാകെയുള്ള ചാരസംഘടനകള്‍ തങ്ങളുടെ നീക്കം പൊളിച്ചടുക്കാനുള്ള ശ്രമത്തിലാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ അങ്ങോട്ട് ചെന്ന് കൂട്ടിക്കൊണ്ടുവരുന്നതിനു പകരം ആളുകളെ ഇങ്ങൊട്ട് കൊണ്ടുവരുന്നതിനാ‍ണ് ഇപ്പോള്‍ തീവ്രവാദികള്‍ ശ്രദ്ധ വച്ചിരിക്കുന്ന കാര്യം. അതിനായി സാമൂഹ്യ മാധ്യമങ്ങളേയാണ് ഇവര്‍ കൂട്ട്പിടിക്കുന്നത്.

ഇക്കാര്യത്തില്‍ ഏറെ മുന്നൊട്ട് പോയിരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ്. ട്വിറ്ററാണ് ഇവര്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമം. യു ട്യൂബിലും ഫേസ്ബുക്കിലും അക്കൌണ്ട് ഉണ്ടെങ്കിലും അവയേക്കാള്‍ ഇവര്‍ക്ക് പ്രിയം ട്വിറ്ററാണ്. എന്നാല്‍ സംഘടന നേരിട്ട് ട്വിറ്റര്‍ നിയന്ത്രിക്കുന്നതിനു പകരം തീവ്രവാദികളാകാന്‍ സാധിക്കാത്തവരും എന്നാല്‍ അതിനൊട് ആഭുമുഖ്യമുള്ളവരേയും ഉപയോഗിച്ച് ട്വിറ്റര്‍ അക്കൌണ്ടുകളുടെ ഒരു പ്രളയം തന്നെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

46000 അക്കൌണ്ടുകളാണ് ഈ ഭീകരന്മാരെ പ്രകീര്‍ത്തിക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിലും ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അത്തരത്തിലൊന്ന് നിയന്ത്രിച്ചിരുന്ന ആളെ ബംഗളുരുവില്‍ പൊലീസ് പിടികൂടിയിരുന്നു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കലും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ഇത്തരം ട്വിറ്റര്‍ അക്കൌണ്ടുകളുടെ പ്രധാന ലക്ഷ്യം. ജിഹാദിനെ വാഴ്ത്തിയും തീവ്രവാദികളൊട് ആഭിമുഖ്യവും സഹാനുഭൂതിയും വളര്‍ത്തുക എന്നതും മുഖ്യ അജന്‍ഡകളിലൊന്നാണ്.

46000 അക്കൗണ്ടുകളും സ്ഥിരമായി ഐസിസ് നയങ്ങള്‍ ട്വീറ്റ് ചെയ്യുന്നവയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ ട്വിറ്ററിന്റെ അധികൃതര്‍ക്കേ സാധിക്കു. ട്വീറ്റുകളും ഐസിസ് ആശയങ്ങളുടെ റീ ട്വീറ്റുകളുമായി യുവാക്കള്‍ ഉള്‍പ്പടെ ലോകത്തെ വലിയൊരു ശതമാനത്തേയും ആകര്‍ഷിയ്ക്കുകയാണ് സൈബര്‍ ലോകത്തെ ഈ ന്യൂജെനറേഷന്‍ തീവ്രവാദികള്‍. ഐ‌എസ്സിന്റെ മീഡിയ വിഭാഗമായ അല്‍ഹായത്താണ് ഈ അക്കൗണ്ട് ഉടമകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് എന്നും കണ്ടെത്തിയിട്ടൂണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Show comments