Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനിൽ ബലൂച്ച് വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു, 450 പേരെ ബന്ദികളാക്കി

അഭിറാം മനോഹർ
ചൊവ്വ, 11 മാര്‍ച്ച് 2025 (17:41 IST)
പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച്ച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ റാഞ്ചിയത്. 6 പാകിസ്ഥാന്‍ സൈനികര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായാണ് വിവരം.
 
പാകിസ്ഥാന്‍ സൈന്യം സൈനികനടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച്ച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് വെച്ചാണ് ആയുധധാരികളായവര്‍ ട്രെയിന്‍ തടഞ്ഞത്. ട്രെയിനിന് നേരെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments