Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ അവിടെ നരകമാക്കും'; ഹമാസിനു അവസാന താക്കീതുമായി ട്രംപ്

ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു

രേണുക വേണു
വ്യാഴം, 6 മാര്‍ച്ച് 2025 (09:02 IST)
എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിനു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനെ കാത്തിരിക്കുന്ന സര്‍വ്വ നാശമാണെന്നും ട്രംപ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് ട്രംപിന്റെ താക്കീത്. 
 
' ഒരു നിമിഷം പോലും വൈകാതെ എല്ലാ ബന്ദികളെയും മോചിപ്പിക്കണം. നിങ്ങള്‍ കൊലപ്പെടുത്തിയ മനുഷ്യരുടെ മൃതദേഹങ്ങള്‍ ഉടന്‍ വിട്ടുനല്‍കണം. അല്ലാത്തപക്ഷം നിങ്ങള്‍ തീര്‍ന്നു..! ഇത് നിങ്ങള്‍ക്കുള്ള അവസാന താക്കീതാണ്. ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞു പോകണം. നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്. ഉചിതമായ തീരുമാനമെടുക്കുക. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ നരകതുല്യമായ സര്‍വ്വനാശമാണ് നിങ്ങളെ കാത്തിരിക്കുന്നത്,' ട്രംപ് പറഞ്ഞു. 
 
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെയും ഹമാസിനെതിരെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഹമാസിന്റെ നീക്കത്തെ 'ഭയാനകം' എന്നാണ് നേരത്തെ ട്രംപ് വിശേഷിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments