Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു‌എന്‍ സ്ഥിരാംഗത്വം: ഇന്ത്യക്ക് ചൈനയുടെ പിന്തുണ

യു‌എന്‍ സ്ഥിരാംഗത്വം: ഇന്ത്യക്ക് ചൈനയുടെ പിന്തുണ
ബീജിങ് , വെള്ളി, 13 ഫെബ്രുവരി 2015 (08:52 IST)
ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് എന്നും എതിരുനിന്നിരുന്ന ചൈന നിലപാട് മാറ്റി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. ഇന്ത്യയ്ക്കും ബ്രസീലിനും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന്  ചൈനീസ് വിദേശ കാര്യ വക്താവ് ഹുയാ ചുയിംഗ് ആണ് പറഞ്ഞത്. 
 
ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭ സുരക്ഷാ സമതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ചൈനയുടെ ഇത്തരത്തിലുള്ള പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരുന്ന മേയ് 15 ന് ചൈന സന്ദര്‍ശിക്കും. ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ നിലപാട് മാറ്റം. 
 
അരുണാചല്‍ പ്രദേശിലും ജമ്മുകാശ്മിരിലെ ലഡാക്കിലുമുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചതില്‍ ചൈനയ്ക്ക് അമര്‍ഷമുണ്ടായി. എന്നാല്‍ ഫെബ്രുവരി മാസം വിദേശ കാര്യമന്ത്രി സുഷമാസ്വരാജ് ചൈന സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഊഷ്മളത ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചൈനയുടെ നിലപാട് മാറ്റം.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam