ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്; തിരിച്ചടിക്കുമെന്ന് ഇറാന്‍

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ജൂണ്‍ 2025 (10:57 IST)
ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആയതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ ഡൊറോത്തി ഷിയയാണ് ഇക്കാര്യം പറഞ്ഞത്.
 
40 കൊല്ലമായി അമേരിക്കയെ നശിപ്പിക്കും ഇസ്രയേലിനെ നശിപ്പിക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തി അയല്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരം ഭീഷണിയാണ് ഇറാനെന്നും സുരക്ഷാ സമിതിയില്‍ യുഎസ് പറഞ്ഞു. കൂടാതെ ഇറാന്‍ ഭരണകൂടവും അവരുടെ കൂട്ടാളികളും ചേര്‍ന്ന് നിരവധി അമേരിക്കക്കാരെ വധിച്ചെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിനെ ഒരുതരത്തിലും ആണവായുധം അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
 
അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി പ്രതികരിച്ചു. തിരിച്ചടിക്കുന്നതിനെ കുറിച്ച് ഇറാന്‍ കൃത്യമായ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. ഗാസയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ യുദ്ധത്തിന് കൂട്ടുനിന്നതിനുള്ള കുറ്റബോധം എക്കാലത്തും ഐക്യരാഷ്ട്രസഭയ്ക്ക് ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments