Webdunia - Bharat's app for daily news and videos

Install App

പച്ചത്തെറി വിളിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിനെ ഒബാമ ഒറ്റയ്ക്ക് കണ്ടു; എന്നിട്ട് ചെവിയില്‍ പറഞ്ഞതിങ്ങനെ

ഫിലിപ്പീന്‍സ് പ്രസിഡന്റിനോട് ഒബാമ മിണ്ടി

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (12:26 IST)
തന്നെ പച്ചത്തെറി വിളിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സംസാരിച്ചു. ലാവോസില്‍  ആസിയാന്‍ ഉച്ചകോടിക്കിടെ ആയിരുന്നു ഇരുനേതാക്കളും സംസാരിച്ചത്. വൈസ് ഹൌസ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയില്ല.
 
ആസിയാന്‍ ഉച്ചകോടിക്ക് പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു ഡ്യൂട്ടേര്‍സ് ഒബാമയെ അസഭ്യം പറഞ്ഞത്. ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യപ്രയോഗം.
 
ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. ആസിയാന്‍ ഉച്ചകോടിയില്‍ ഫോട്ടോ സെഷനും വിരുന്നിനുമായി ഇരുനേതാക്കളും രണ്ടു വശത്താണ് നിലയുറപ്പിച്ചത്. എന്നാല്‍, ഉച്ചകോടിക്കിടെ മറ്റ് രാഷ്‌ട്രത്തലവന്മാരെ കാത്തിരിക്കുമ്പോള്‍ ആയിരുന്നു ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റിനോട് സംസാരിച്ചത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

അടുത്ത ലേഖനം
Show comments