Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്സിങ്: പ്രതീക്ഷ നൽകി വികാസ് കൃഷ്ണ, ഒരു കളി ജയത്തിനപ്പുറം മെഡൽ

ബോക്‌സിങ്: വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍

ബോക്സിങ്: പ്രതീക്ഷ നൽകി വികാസ് കൃഷ്ണ, ഒരു കളി ജയത്തിനപ്പുറം മെഡൽ
, ശനി, 13 ഓഗസ്റ്റ് 2016 (07:50 IST)
മാറക്കാനയിൽ ഒളിമ്പിക്സ് ദീപം തെളിഞ്ഞിട്ട് ഏഴു നാൾ പിന്നിടുമ്പോഴും ഇന്ത്യയ്ക്ക് ജയമെന്തെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതിരിക്കാൻ തുടക്കം മുതലെ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് വികാസ് കൃഷ്ണ. ഇത്തവണയും പ്രതീക്ഷകൾ വാനോളം ഉയർത്തി താരം ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷന്‍മാരുടെ മിഡില്‍വെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യന്‍ ബോക്‌സിങ് താരം വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരിക്കുന്നത്.
 
തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപലിനെ 3-0ത്തിന് തോല്‍പ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് അവസാന പതിനാറിലെത്തിയത്. ക്വാർട്ടറിൽ ഉറപ്പിക്കാനായാൽ വികാസിന് വെങ്കല മെഡൽ ഉറപ്പിക്കാം. റ്റൊരു ഇന്ത്യന്‍ ബോക്‌സറായ മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാത്തിമ സോഫിയ വധം: അമ്മയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടു; വൈദിക വേഷത്തിനുള്ളിലെ കൊലയാളികള്‍ പൊലീസില്‍ കീഴടങ്ങി