Webdunia - Bharat's app for daily news and videos

Install App

ഞങ്ങൾ വീണ്ടും കൊവിഡിനെ തോൽപ്പിച്ചു, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (17:47 IST)
കൊറോണ വൈറസിനെ വീണ്ടും തോൽപ്പിച്ചതായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡൺ. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും ജസീന്ത പറഞ്ഞു.
 
നേരത്തെ മെയ് മാസത്തിൽ കൊവിഡ് പൂർണമായും രാജ്യത്ത് നിന്നും അപ്രത്യക്ഷമായെന്നായിരുന്നു കരുതിയത്. തുടർച്ചയായി രാജ്യത്ത് 102 ദിവസം കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല എന്നാൽ ഓ​ഗസ്റ്റിൽ ഓക്ലാൻഡിലാണ് കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കർശനമായ ലോക്ക്ഡൗൺ നിയമങ്ങളിലൂടെയാണ് നഗരം കടന്നുപോയത്.
 
12 ദിവസങ്ങളിലായി ഓക്‌ലാൻഡിൽ പുതിയ കൊവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വളരെ നീണ്ട കാലയളവായാണ് ഈ സമയം അനുഭവപ്പെട്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചതിൽ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. അഞ്ച് മില്യൺ ജനങ്ങളുള്ള ന്യൂസിലന്റിൽ വെറും 25 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1815 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments