കശ്‌മീരിൽ മാത്രമല്ല, ലോകത്തെവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി നിലക്കൊള്ളും, നിലപാട് മാറ്റി താലിബാൻ

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:32 IST)
കശ്‌മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനില്ല എന്നുമായിരുന്നു താലിബാന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഇതാണ് ഇപ്പോൾ താലിബാൻ തിരുത്തിയിരിക്കുന്നത്.
 
മുസ്‌ലിം എന്ന നിലയിൽ ജമ്മു കശ്മീരിലെ  മുസ്‌ലിങ്ങളുടെ വിഷയത്തിൽ തങ്ങൾക്ക് അവര്‍ക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുള്ളതായി ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീദ് വ്യക്തമാക്കി. ജമ്മു കശ്‌മീരിൽ മാത്രമല്ല ലോകമെങ്ങുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി താലിബാൻ നിലക്കൊള്ളുമെന്നാണ് താലിബാൻ വക്താവിന്റെ പ്രതികരണം.
 
അതേസമയം അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നേരത്തെ ഇന്ത്യയുടെ വിദേശകാര്യവക്താവ് താലിബാൻ വക്താക്കളുമായി ചർച്ച നടത്തിയിരുന്നു. അഫ്ഗാൻ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കരുതെന്ന് ചർച്ചകളിൽ താലിബാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വക്താവിന്റെ പരാമർശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments