Webdunia - Bharat's app for daily news and videos

Install App

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

റഷ്യയും ഇറാനും പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിലാണെങ്കിലും, ഇസ്രായേലില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ജൂണ്‍ 2025 (13:15 IST)
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടും, ടെഹ്റാന്റെ രക്ഷയ്ക്ക് നേരിട്ട് എത്തുന്നതിനുപകരം മോസ്‌കോ എന്തുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിശദീകരിച്ചു. റഷ്യയും ഇറാനും പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിലാണെങ്കിലും, ഇസ്രായേലില്‍ റഷ്യന്‍ സംസാരിക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്നതിനാല്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് പുടിന്‍ പറഞ്ഞു.
 
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. 'മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്നും റഷ്യന്‍ ഫെഡറേഷനില്‍ നിന്നുമുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ ഇസ്രായേലില്‍ താമസിക്കുന്നുണ്ടെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് അത് ഏതാണ്ട് റഷ്യന്‍ സംസാരിക്കുന്ന ഒരു രാജ്യമാണ്. തീര്‍ച്ചയായും, റഷ്യയുടെ സമകാലിക ചരിത്രത്തില്‍ ഞങ്ങള്‍ ഇത് എല്ലായ്‌പ്പോഴും കണക്കിലെടുക്കുന്നു.' പുടിന്‍ പറഞ്ഞു.
 
അതേസമയം സഖ്യകക്ഷികളോടുള്ള റഷ്യയുടെ വിശ്വസ്തതയെ ചോദ്യം ചെയ്ത വിമര്‍ശകരെയും പുടിന്‍ തള്ളിക്കളഞ്ഞു. അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യയുടെ ബന്ധം വളരെക്കാലമായി സൗഹൃദപരമാണെന്നും റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക സഹകരണ സംഘടനയില്‍ (OIC) റഷ്യയും ഒരു നിരീക്ഷകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍

യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ

രാഹുലിന് നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ ഇരിപ്പിടം പോയി; അവധിയില്‍ പോയേക്കും

രാഹുലിനെ തള്ളിയ കോണ്‍ഗ്രസ് വനിത നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം

അടുത്ത ലേഖനം
Show comments