Webdunia - Bharat's app for daily news and videos

Install App

എല്ലാം കീഴ്മേൽ മറിഞ്ഞു, ഞെട്ടിത്തരിച്ച് പ്രവാസികൾ; ഇനി ചെയ്യാൻ കഴിയുന്നത്?

ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക ശേഖരിക്കുന്നു, ഇനി അതുമാത്രമേ വഴിയുള്ളൂ?

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (12:59 IST)
ഖത്തർ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ സ്വീകരിച്ച നടപടിയിൽ വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ഖത്തരിലുള്ളവർ. പ്രത്യേകിച്ച് പ്രവാസികൾ. നിലവിലെ പ്രസ്നങ്ങൾ വലിയൊരു പ്രതിസന്ധിയിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
 
ഖത്തർ പ്രതിസന്ധി അനുദിനം രൂക്ഷമാകുന്നതോടെ നോർക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഖത്തരിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉതകുന്ന നീക്കങ്ങൾ ആണ് നോർക്ക സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
 
ഖത്തറിലേക്കുള്ള ഗതാഗത സര്‍വീസുകള്‍ സൗദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം നിര്‍ത്തലാക്കിക്കഴിഞ്ഞു. എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഖത്തര്‍ സര്‍വീസുകള്‍ നിര്‍ത്തി. ഇതോടെ നാട്ടിലേക്കുള്ള ടിക്കറ്റിനായി മലയാളികൾ നെട്ടോട്ടമോടുകയാണ്.
 
അയല്‍ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ഒറ്റ ദിവസം കൊണ്ട് മാറിപ്പോയ ഖത്തറിലെ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. ഖത്തറിലുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും വിഷയമല്ല. എന്നാല്‍ പുതിയ നിയന്ത്രണങ്ങളെല്ലാം ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. 
 
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments