ഒബാമയ്ക്കും ഉണ്ട് ഒരു നഷ്ട പ്രണയം !

ഒബാമയെ രാഷ്ട്രീയത്തില്‍ എത്തിച്ചത് നഷ്ടപ്രണയം

Webdunia
വ്യാഴം, 4 മെയ് 2017 (11:39 IST)
മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും വിശേഷിപ്പിക്കുന്നത് മാതൃകാ ദമ്പതികള്‍ എന്നാണ്. അത്രയും സ്നേഹപരമായാണ് അവര്‍ കുടുംബ ജീവിതം കൊണ്ട് പോകുന്നത്. എന്നാല്‍ മിഷേല്‍  ഒബാമയ്ക്കു മുന്‍പ് ഒരു നഷ്ട പ്രണയത്തിന്റെ കഥ ഒബാമയ്ക്കുമുണ്ട്.
 
തന്റെ നഷ്ട പ്രണയത്തെ പറ്റി പുലിറ്റ്സര്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ജെ ഗാരോ എഴുതിയ  റൈസിങ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഒബാമയുടെ നഷ്ട പ്രണയത്തെ കുറിച്ച് പറയുന്നത്. ഒരു വണ്‍‌വേ ലവിന്റെ അസ്ഥിക്ക് പിടിച്ച പ്രണയകഥയായിരുന്നു അത്. ഷെയ്ല മിയോഷി ജാഗര്‍ എന്നായിരുന്ന് അവരുടെ പേര്.  
 
എണ്‍പതുകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ജോലി ചെയ്തപ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ആ പ്രണയം സ്നേഹത്തില്‍ കൊണ്ട് എത്തിച്ചു. തനിക്ക് ഷെയ്ലയെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നും ഒബാമ ഷെയ്ലയുടെ മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ അന്ന് വിവാഹം കഴിക്കാനുള്ള പ്രായം ആയില്ല എന്ന് ചൂണ്ടിക്കാണിച്ച് ഇതില്‍ നിന്ന് അവര്‍ പിന്മാറി.
 
ഈ നഷ്ട പ്രണയത്തിന് ശേഷമാണ് മേയര്‍ സ്ഥാനമോ ഗവര്‍ണറോ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഒബാമ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയതും ഷെയ്ല ഡച്ച് ജാപ്പനീസ് ആയതും ആ ബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കാരണമായി.

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: 'രാഹുലോ? ഏത് രാഹുല്‍'; പാലക്കാട് കോണ്‍ഗ്രസ് നടത്തുന്ന പരിപാടിയിലേക്ക് എംഎല്‍എയ്ക്കു ക്ഷണമില്ല

ഭരണത്തില്‍ പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി 'സിഎം വിത്ത് മീ' കേന്ദ്രം ആരംഭിച്ച് സര്‍ക്കാര്‍

സർവേ റെക്കോർഡുകൾ ഇനി എളുപ്പത്തിൽ കിട്ടും; കിയോസ്‌ക് സംവിധാനവും ഹെല്പ്ഡെസ്കും തയ്യാർ

ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത, ട്രംപിന്റെ 25 ശതമാനം പിഴ തീരുവ പിന്‍വലിച്ചേക്കും

'എങ്കില്‍ എന്റെ നെഞ്ചിലേക്ക് കയറൂ' എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചുവെന്ന് വൃദ്ധ

അടുത്ത ലേഖനം
Show comments