ഒർലാൻഡോ നിശാക്ലബിലെ വെടിവെയ്പ്പില്‍ നിന്ന് ഭൂരിഭാഗം പേരെയും രക്ഷിച്ചത് ഇന്ത്യന്‍ വംശജന്‍

യു എസിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജനാണെന്ന് മറീൻ കോർപ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട്

Webdunia
ശനി, 18 ജൂണ്‍ 2016 (07:50 IST)
യു എസിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജനാണെന്ന് മറീൻ കോർപ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു‍. യു എസ് നാവികസേനാ ഉദ്യോഗസ്ഥനായ ഇന്ത്യന്‍ വംശജന്‍ ഇമ്രാന്‍ യൂസഫാണ് നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
വെടിവയ്പ്പു നടന്ന പൾസ് നൈറ്റ്ക്ലബിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. അഫ്ഗാനിസ്ഥാനിലെ സൈനിക പരിചയമാണ് ആളുകളെ രക്ഷിക്കാൻ സഹായകമായതെന്ന് യൂസഫ് പറഞ്ഞു.
അക്രമി ക്ലബിൽ പ്രവേശിച്ച് ആക്രമണം തുടങ്ങിയപ്പോൾ എല്ലാവരോടും മാറാനും വാതിൽ തുറക്കാനും താന്‍ ആവശ്യപ്പെട്ടു. എന്നാൽ പേടികാരണം ആരും മാറാൻ തയാറായില്ലെന്നും യൂസഫ് വ്യക്തമാക്കി.
 
രണ്ടു വഴികളേ തന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മരണത്തിനായി കാത്തിരിക്കുക അല്ലെങ്കിൽ തന്നെക്കൊണ്ടു കഴിയുന്ന വിധത്തില്‍ പ്രവർത്തിക്കുക. തുടര്‍ന്ന് താന്‍ പിന്‍‌വശത്തേക്ക് ചാടി അവിടെയുള്ള വാതില്‍ തുറന്ന് കഴിയുന്നത്ര ആളുകളെ പുറത്തിറക്കി. എഴുപതോളം പേരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. യൂസഫ് പറയുന്നു.
 
കഴിഞ്ഞ മാസമാണ് നാവികസേനയിൽനിന്ന് യൂസഫ് രാജിവച്ചത്. ഇന്ത്യയിൽനിന്ന് കുടിയേറിയ യൂസഫിന്റെ കുടുംബം ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments