Webdunia - Bharat's app for daily news and videos

Install App

ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം !

ഭാര്യയോട് സ്‌നേഹം കാണിച്ചതിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം !

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (09:56 IST)
ഫിലിപ്പിനോകള്‍ സാധരണ കുടുംബമായി ജീവിക്കുന്നത് കുറവാണെന്നാണ് പൊതുവെ പറയാറ്. പലപ്പോഴും താല്‍ക്കാലിക ബന്ധങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ഗള്‍ഫ് നാടുകള്‍ക്ക് ഫിലിപ്പിനോകള്‍ വളരെ പ്രീയപ്പെട്ടവരാണ്. അതിന് പിന്നില്‍ ഒരു കാരണവും ഉണ്ട്. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ കിട്ടിയ ശമ്പളം നാട്ടിലേക്ക് അയക്കുകയാണ് പതിവ്. എന്നാല്‍ ഫിലിപ്പിനോകളെക്കുറിച്ച് പറയാറ് ലഭിച്ച ശമ്പളത്തിലൊരു വലിയ പങ്ക് അവിടെ തന്നെ ചെലവഴിക്കുന്നവരെന്നാണ്. 
 
അതുകൊണ്ട് തന്നെയാവണം നാട്ടിലുള്ള സ്വന്തം ഭാര്യയ്ക്ക് പണമയച്ച ഫിലിപ്പീന്‍സ് യുവാവിന് സമ്മാനമായി ലഭിച്ചത് 10 ലക്ഷം ദിര്‍ഹം. ഭാര്യയ്ക്ക് ഷാര്‍ജയില്‍ നിന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വഴി 3677 ദിര്‍ഹം അയച്ചുകൊടുത്ത അല്‍ ഡിസോണ്‍ ബന്‍സിലിനാണ് എക്‌സ്‌ചേഞ്ച് നടത്തിയ സമ്മര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ ഇത്രവലിയ തുക സമ്മാനമായി കിട്ടിയത്. 
 
കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ആഗസ്ത് 14 വരെ നടത്തിയ പ്രൊമോഷന്‍ കാംപയിന്റെ ഭാഗമായിരുന്നു സമ്മാനം. എക്‌സ്‌ചേഞ്ചില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 ലക്ഷം ലഭിക്കുന്ന നാലാമത്തെയാളാണ് എഞ്ചിനീയറായ ബന്‍സില്‍. മറ്റൊരു ഫിലിപ്പിനോ സില്‍വിയ ലിസാര്‍ഡോ വാല്‍ഡെസിന് ലഭിച്ചത് പുതിയ മോഡല്‍ നിസാന്‍ പട്രോളായിരുന്നു. മറ്റ് എട്ടുപേര്‍ക്ക് 10,000 ദിര്‍ഹം വീതം സമ്മാനവും ലഭിച്ചു. 
 
10,000 ദിര്‍ഹം ലഭിച്ചതില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. അതിലൊരാള്‍ മലയാളിയാണ്. ദുബയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്‍സില്‍ ഉള്‍പ്പെടെയുള്ള വിജയികള്‍ സമ്മാനം ഏറ്റുവാങ്ങി. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ യുഎഇ ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നവര്‍ക്കും 1000 ദിര്‍ഹമിന് മുകളില്‍ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്കും അത് വഴി ലഭിക്കുന്ന കൂപ്പണുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ

അടുത്ത ലേഖനം
Show comments