Webdunia - Bharat's app for daily news and videos

Install App

മകന്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്തതിനു വൃദ്ധയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

മകന്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന് എഴുപതുവയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

Webdunia
വെള്ളി, 27 മെയ് 2016 (11:29 IST)
മകന്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന് എഴുപതുവയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു. ഇജിപ്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഗ്രാമത്തിലെ മുന്നൂറോളം വരുന്ന മുസ്ലീങ്ങള്‍ വീടുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ഇത് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
 
മെയ് ഇരുപതിനാണ് സംഭവങ്ങളുടെ തുടക്കം. ക്രിസ്ത്യന്‍ യുവാവ് മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിനെതിരെ ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. അക്രമണത്തിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇതിനെതിരെ നടപടിയുണ്ടായതെന്നും ആരോപണമുണ്ട്. പൊലീസ് സ്ഥലത്തെത്തിയപ്പോളേക്കും നിരവധിവീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു.
 
നിരവധി ക്രസ്ത്യന്‍, മുസ്ലീം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത് രണ്ടു വിഭാഗങ്ങിലേയും നിരവധി കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള പലരും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയക്കുന്നതായും വിവരമുണ്ട്. സംഭവത്തിന് ശേഷം ഇവര്‍ പള്ളി അധികാരികളെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചു. മധ്യവയസ്‌കയെ മര്‍ദ്ദിച്ച സംഘത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ശക്തമാക്കണമെന്നും പള്ളി അധികൃതര്‍ ആവശ്യപ്പെട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

അടുത്ത ലേഖനം
Show comments