യാത്രക്കാരും ബസ് ജീവനക്കാരും നോക്കി നിന്നു, ഓടുന്ന ബസിനുള്ളില്‍ യുവതിയെ കൌമാരക്കാര്‍ ബലാത്സംഗം ചെയ്തു - വീഡിയോ പുറത്ത്

‘മാന്യമായ വസ്ത്രം ഇട്ടിരുന്നെങ്കില്‍ പീഡിപ്പിക്കില്ലായിരുന്നു’ - വാദം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (12:19 IST)
ഓടുന്ന ബസിനുള്ളില്‍ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കൌമാരക്കാരായ ആറ് ആണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് ക്രൂരമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 
 
യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവാക്കളില്‍ ഒരാളാണ്. വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ആണ്‍കുട്ടികള്‍ ഉച്ചത്തില്‍ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
 
ഓടുന്ന ബസില്‍ വെച്ചായിരുന്നു യുവാക്കള്‍ യുവതിയെ ആക്രമിച്ചത്. ബസ് ഡ്രൈവറും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആരും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഡ്രൈവര്‍ ബസ് നിര്‍ത്തിയതും ഇല്ല. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. 
 
അതേസമയം ആണ്‍കുട്ടികള്‍ക്ക് അനുകൂലമായും ചുരുക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചു. യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചതുകൊണ്ടാണ് കൗമാരക്കാര്‍ ഉപദ്രവിച്ചതെന്നും തെറ്റ് യുവതിയുടെ ഭാഗത്താണെന്നുമായിരുന്നു വാദം.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments