Webdunia - Bharat's app for daily news and videos

Install App

‘മാഡം’ ഇവരിലൊരാള്‍? റിമി ടോമിയെ ചോദ്യം ചെയ്തു; കൂട്ടുകാരിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതില്‍ താരത്തിനും പങ്ക്?

നടി ആക്രമിക്കപ്പെട്ട സംഭവം; റിമി ടോമിയെ ചോദ്യം ചെയ്തു

Webdunia
വ്യാഴം, 27 ജൂലൈ 2017 (10:15 IST)
നടിയെ ആക്രമിച്ച കേസില്‍ നടിയും അവതാരകയും ഗായികയുമായ റിമി ടോമിയെ പൊലിസ് ചോദ്യം ചെയ്തു. 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയോ, ശ്യാമളയോ, റിമിയോ ആണോ പള്‍സര്‍ സുനി പറഞ്ഞ ആ ‘മാഡം’ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയാണ് റിമി. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് താരത്തിനോട് പൊലീസ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെയാണ് അറിഞ്ഞതെന്നും റിമിയോട് പൊലീസ് ചോദിച്ചതായാണ് ലഭിക്കുന്ന വിവരം. ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
 
ദിലീപ്ന്റേയും കാവ്യയുടെയും ഉറ്റ സുഹൃത്താണ് റിമി. ആക്രമിക്കപ്പെട്ട നടിയുമായും റിമിക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. ദിലീപ് - കാവ്യ വിവാഹ ബന്ധത്തിന് റിമി കൂട്ടുനിന്നതാണ് നടിയെ പ്രകോപിപ്പിച്ചതെന്നും ഇക്കാരണത്താലാണ് ഇരുവരും തമ്മിലുള്ള സുഹൃദം തകര്‍ന്നതെന്നും സിനിമാ മേഖലയില്‍ സംസാരമുണ്ട്. മുന്‍‌കാല സുഹൃത്തിനെതിരെ നടന്ന ക്വട്ടേഷനില്‍ റിമിക്ക് പങ്കുണ്ടൊയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
 
പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ദിലീപിന്റെ അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടേയും മൊഴിയെടുക്കും. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments