Webdunia - Bharat's app for daily news and videos

Install App

വാട്സണ്‍ വാ പൊളിച്ചുപോയി, മാക്‍സ്‌വെല്ലിന്റെ മുഖത്ത് നിസഹായത മാത്രം; ഡിവില്ലിയേഴ്‌സിന്റെ വരവ് ഒന്നൊന്നര വരവായിരുന്നു - ആരാധകരെ ഞെട്ടിച്ച എബിയുടെ പ്രകടനം കാണാം

വാട്സണ്‍ വാ പൊളിച്ചുപോയി, മാക്‍സ്‌വെല്ലിന്റെ മുഖത്ത് നിസഹായത മാത്രം - ആരാധകരെ ഞെട്ടിച്ച എബിയുടെ പ്രകടനം കാണാം

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:33 IST)
എബി ഡിവില്ലിയേഴ്‌സ് എന്നു കേട്ടാല്‍ എതിരാളികള്‍ ഭയന്നു വിറയ്‌ക്കുന്നത് എന്തു കൊണ്ടാണെന്ന് ക്രിക്കറ്റ് കാണുന്നവര്‍ക്കെല്ലാമറിയാം. എത്രമികച്ച ബോളര്‍ ആയാലും ഈ ദക്ഷിണാഫ്രിക്കന്‍ താരത്തിന് മുന്നില്‍ ബോള്‍ ചെയ്യാന്‍  ഭയക്കും.

ഐപിഎല്‍ പത്താം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ വിരാട് കോഹ്‌ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പരുക്കേറ്റതോടെ എല്ലാവരും നിരാശയിലായി.

എന്നാല്‍, പരുക്ക് മാറി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇറങ്ങിയ ഡിവില്ലിയേഴ്‌സ് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ആരാധകരെ സന്തോഷത്തിലാക്കിയത്.

മത്സരത്തില്‍ പതിനാറാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ബാംഗ്ലൂര്‍ 80 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. നാലു വിക്കറ്റും നഷ്‌ടമായിരുന്നു. റണ്‍റേറ്റ് ആറില്‍ താഴെ മാത്രം. എന്നാല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഡിവില്ലിയേഴ്‌സ് 30 പന്തില്‍ 38 പന്തുമായി  ക്രീസിലുണ്ടായിരുന്നു.

തുടര്‍ന്ന് സ്റ്റോയിനിസ് എറിഞ്ഞ പതിനേഴാം ഓവര്‍ മുതല്‍ എബിയുടെ താണ്ഡവം ആരംഭിച്ചു. അദ്ദേഹത്തിന്റെ ഒരു സിക്‍സ് ഗ്രൌണ്ടിന് പുറത്താണ് വീണത്. ടീം നായകന്‍ ഷെയ്ന്‍ വാട്സണ്‍ പോലും വാ പൊളിച്ചുപോയി ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുകള്‍ കണ്ട്. അതേസമയം, പഞ്ചാ‍ബ് നായകന്‍ ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ മുഖത്ത് നിസഹായതയായിരുന്നു കാണാന്‍ കഴിഞ്ഞത്.  46 പന്തില്‍ 89 റണ്‍സുമായിട്ടാണ് എബി ഗ്രൌണ്ട് വിട്ടത്.

പക്ഷെ മത്സരത്തില്‍ പഞ്ചാബിനായിരുന്നു ജയം.

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ നല്ലത് ഭുവനേശ്വരാണ്, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അടുത്ത ലേഖനം
Show comments