സഞ്ജുവിന്റെ ‘വീരു ഇന്നിങ്സ്’ മികവില്‍ പൂനെക്കെതിരെ ഡല്‍ഹിയ്ക്ക് തകര്‍പ്പന്‍ ജയം

പൂനെയെ ഡല്‍ഹി കുഴിച്ചുമൂടി!!

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (10:26 IST)
സഞ്ജു സാംസന്റെ സെഞ്ചുറി മികവില്‍ പൂനെക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.  63 പന്തില്‍ എട്ട് ഫോറുകളുടേയും അഞ്ച് സിക്സറുകളുടേയും നേടിയാണ് സഞ്ജു(102) ഐ പി എല്ലിലെ തന്റെ മികച്ച സ്‌കോറിലെത്തിയത്. ഇതോടെ ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളികൂടിയായി സഞ്ജു മാറുകയും ചെയ്തു.
 
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജങ്ക്യ രഹാനെയാണ് പൂനെയെ നയിച്ചത്. സ്‌കോര്‍ 10ലെത്തി നില്‍ക്കെ രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്‌സ്മാന്‍മാരുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. 14 പന്തില്‍ 11 റണ്‍സുമായി ധോണിയും 17 പന്തില്‍ 16 റണ്‍സുമായി  ഭാട്ടിയ, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറിലാണ് പൂനെയുടെ പോരാട്ടം അവസാനിച്ചത്. സഹീർ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിയുടേത് മികച്ച തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെയെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. വെറും 14 പന്തിലാണ് സഞ്ജു മുപ്പത് കടന്നത്. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് സഞ്ജു ഐ പി എല്ലിലെ മികച്ച സ്‌കോറിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സും നേടി.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ

Ashes Series : ആഷസ് മൂന്നാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന് സെഞ്ചുറി, ഓസ്ട്രേലിയയുടെ ലീഡ് 350 കടന്നു

എന്നാ എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാം, ടി20 മത്സരം ഉപേക്ഷിച്ചതിൽ പാർലമെൻ്റിൽ തരൂരും രാജീവ് ശുക്ലയും തമ്മിൽ വാഗ്വാദം

T20 World Cup 2026, India Squad Announcement: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍

ഫൈനലീസിമ: ലോകം കാത്തിരിക്കുന്ന മെസ്സി- യമാൽ പോരാട്ടം 2026 മാർച്ച് 27ന്

അടുത്ത ലേഖനം
Show comments