Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി ബുദ്ധിമാനാണ്, അല്ലെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പറയുമോ; ഇനിയാണ് വമ്പന്‍ കളി

കളിക്കു മുമ്പെ കോഹ്‌ലി മയപ്പെട്ടു; ഓസീസ് താരങ്ങള്‍ ഞെട്ടലില്‍

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (15:01 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാലാണ്   ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി സുഹൃത്തുക്കളായിരിക്കില്ല എന്ന നിലപാടില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പിന്നോക്കം പോയതെന്ന് സൂചന.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരില്‍ തനിക്കൊപ്പം കളിക്കുന്ന ഓസീസ് താരങ്ങളുമായുള്ള സൗഹൃദം തുടരും. അതില്‍ ഒരു മാറ്റമുണ്ടാകില്ല. ഓസ്‌ട്രേലിയന്‍ ടീമിലെ ചില വ്യക്തികളോട് മാത്രമാണ് തനിക്ക് വിരോധമുള്ളതെന്നുമാണ് കോഹ്‌ലി ഇന്ന് പറഞ്ഞത്.

ഈ നിലപാട് മാറ്റത്തിന് പിന്നില്‍ വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളാണെന്ന് കോഹ്‌ലിയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഓസീസ് താരങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍ മത്സരങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന് വ്യക്തമായിട്ടുണ്ടെന്നും സൂചനയുണ്ട്.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സുഹൃത്തുക്കളായിരിക്കില്ലെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ ഓസീസ് മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാടില്‍ മയംവരുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രംഗത്തെത്തിയത്.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments