വീണ്ടും എട്ടിന്റെ പണി; ഐപിഎല്ലില്‍ ധോണി തുടര്‍ന്ന് കളിക്കുമോ ? - അന്തിമ തീരുമാനം മാച്ച് റഫറിയുടേത്!

ഐപിഎല്ലില്‍ ധോണി തുടര്‍ന്ന് കളിക്കുമോ ? - അന്തിമ തീരുമാനം മാച്ച് റഫറിയുടേത്!

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (16:20 IST)
മുന്‍ പൂനെ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഐപിഎല്‍ അധികൃതര്‍ താക്കീത് ചെയ്‌തു. താരം ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിച്ചുവെന്നാണ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയത്. അതേസമയം, ഇതിന് കാരണമായ വിഷയം എന്താണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

ക്രിക്കറ്റ് സ്പരിറ്റിന് നിരക്കാത്ത ലെവല്‍ ഒന്ന് കുറ്റം ചെയ്തതായി ധോണി സമ്മതിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് താരത്തെ കര്‍ശനമായി താക്കീത് ചെയ്യാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മാച്ച് റഫറിയുടേതാണെന്നും ഐപിഎല്‍ അധികൃതര്‍ പറഞ്ഞു.

മത്സരത്തിനിടെ ധോണി ഡിആര്‍എസിന് ആവശ്യപ്പെട്ടിരുന്നു. ഐ പി എല്‍ മത്സരങ്ങളില്‍ ഡിആര്‍എസ് സമ്പ്രദായമില്ലെന്ന് അറിയാവുന്ന ധോണി അപ്പീല്‍ വിളിച്ചത് മാച്ച് റഫറിയെ ചൊടിപ്പിച്ചിരുന്നു. ഇതാകാം താരത്തെ താക്കീത് ചെയ്‌തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മുംബൈ ഇന്ത്യന്‍‌സിനെതിരായ മത്സരത്തില്‍ കമന്ററി ബോക്‍സിലിരുന്ന മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണെ ട്രോളിയതാകാം ധോണിക്കെതിരെ നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നും വാര്‍ത്തയുണ്ട്.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2 ടി20 ടീമിനുള്ള ആളുണ്ട്: ഐപിഎൽ പ്രതിഭകളെ തളർത്തില്ല: ഒരേസമയം 2 പരമ്പര, സാധ്യത തുറന്നിട്ട് ഇന്ത്യ

പഞ്ചാബ് എടുക്കരുത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്, ലഖ്‌നൗ തോറ്റതോടെ റിഷഭ് പന്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

300 അടിച്ചേനെ, പഞ്ചാബിനെ പിടിച്ചുവെച്ചത് പ്രിൻസ് യാദവ്, തകർപ്പൻ സ്പെല്ലുമായി ഞെട്ടിച്ച് യുവതാരം

Vaibhav Sooryavanshi: ടീം തോറ്റത് സഹിക്കാനായില്ല; മത്സരശേഷം കരഞ്ഞ് വൈഭവ് സൂര്യവൻശി (വീഡിയോ)

ഗംഭീർ സമ്മതം മൂളി ?, ടി20യിൽ സൂര്യ പുറത്തേക്ക്, നായകനായി ശ്രേയസ് എത്തും

അടുത്ത ലേഖനം
Show comments