സ്റ്റീവ് സ്മിത്തിന്റെ ചിറകിലേറി പൂനെ; മുംബൈയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ ജയിപ്പിച്ചു!!

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (09:21 IST)
ഐ പി എല്‍ പത്താം സീസണില്‍ പുനെ സൂപ്പര്‍ജയന്റ്‌സിന് ജയത്തുടക്കം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് പൂനെ തോല്‍പ്പിച്ചത്. കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറില്‍ 13 റണ്‍സായിരുന്നു പുനെയ്ക്ക് ആവശ്യമായിരുന്നത്. ആ ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ സിക്‌സറിന് പറത്തിയാണ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കളി തീര്‍ത്തത്. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
 
186 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പുനെയ്ക്ക് വേണ്ടി അജങ്ക്യ രഹാനെ 34 പന്തില്‍ ആറ് ഫോറും 3 സിക്‌സും സഹിതം അര്‍ധസെഞ്ചുറി നേടി. ബെന്‍ സ്‌റ്റോക്‌സ് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോണി 12 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മലിംഗയുടെ അഭാവത്തില്‍ ഭുമ്ര ഒഴികെയുള്ള ബൗളര്‍മാരാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും മുംബൈക്ക് തിരിച്ചടിയായി. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റ് നഷ്ടത്തിലാണ് 185 റണ്‍സെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലര്‍ 18 പന്തില്‍ 38 റണ്‍സ് നേടി. നിതീഷ് റാണ 28 പന്തില്‍ 34 റണ്‍സെടുത്തു. അവസാന ഓവറിലെ നാല് സിക്‌സറുകള്‍ സഹിതം 15 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ദീക് പാണ്ഡ്യയാണ് മുംബൈയ്ക്ക് പൊരുതാന്‍ തരത്തിലുള്ള സ്‌കോര്‍ നേടിക്കൊടുത്തത്.

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments