അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് ഭുവി... പൂര്‍ണ പിന്തുണയുമായി ആ സൂപ്പര്‍ താരം !

ഇവരാണ് ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് നേട്ടക്കാര്‍ !

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (16:16 IST)
ബാറ്റ്‌സ്മാന്‍മാരുടെ കളി എന്നാണ് ഐ‌പി‌എല്‍ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന കളികള് തികച്ചും വ്യത്യസ്ഥമായിരുന്നു‍. ഡല്‍ഹിക്കെതിരെ വെറും 142 റണ്‍സ് പ്രതിരോധിച്ചുള്ള മുംബൈയുടെ ജയവും ബാഗ്ലൂരിനെതിരെ 131 റണ്‍സ് പ്രതിരോധിച്ച് കൊല്‍ക്കത്ത നേടിയ ജയവും കയ്യിടി നേടിയവയാണ്. അതായത് ഐപിഎല്ലില്‍ ബൗളര്‍മാര്‍ക്കും സ്ഥാനമുണ്ടെന്ന് ചുരുക്കം. കഴിഞ്ഞ ഐപി‌എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ട നടത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് ആരെല്ലാമാണെന്ന് നോക്കാം.  
 
2016ലെ ഒമ്പതാം സീസണില്‍ 17 കളിയില്‍ നിന്നായി 23 വിക്കറ്റ് സ്വന്തമാ‍ക്കി ഭുവനേശ്വര്‍ കുമാറായിരുന്നു പര്‍പ്പിള്‍ ക്യാപിന് ഉടമയായത്. പത്താം സീസണിലും ഭുവി തന്നെയാണ് ബൗളര്‍മാരില്‍ മുന്നിലുള്ളത്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ 17 കളികള്‍ നിന്ന് 26 വിക്കറ്റ് സ്വന്തമാക്കിയായിരുന്നു ഈ നേട്ടത്തിന് അര്‍ഹനായത്. 2014 ല്‍ 16 കളിയില്‍ 23 വിക്കറ്റുമായി ചെന്നൈയുടെ തന്നെ താരമായ മോഹിത് ശര്‍മയ്ക്കായിരുന്നു പര്‍പ്പിള്‍ ക്യാപ്പ്. 
 
2013ലും ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോക്കുതന്നെയായിരുന്നു ഈ നേട്ടം. 18 കളികളില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയ ബ്രാവോ റെക്കോര്‍ഡിടുകയും ചെയ്തു. 16 കളിയില്‍ 25 വിക്കറ്റുമായി ഡെല്‍ഹിയുടെ മോണി മോര്‍ക്കലായിരുന്നു 2012ലെ പര്‍പ്പിള്‍ ക്യാപ്പ് ഉടമ. 16 കളിയില്‍ 28 വിക്കറ്റുമായി 2011ലെ പര്‍പ്പിള്‍ ക്യാപ്പ് മുംബൈ താരം മലിംഗയും 16 കളിയില്‍ 21 വിക്കറ്റ് നേടി ഡെക്കാണിന്റെ താരം പ്രഗ്യാന്‍ ഓജ 2010ലെ താരമായി. 2009ല്‍ 16 കളികളില്‍ നിന്ന് 23 വിക്കറ്റുമായി ആര്‍ പി സിങ്ങും ആദ്യ സീസണില്‍ 11 കളിയില്‍ 22 വിക്കറ്റുമായി പാക് താരം സൊഹൈല്‍ തന്‍വീറും ഈ നേട്ടത്തിനുടമയായി. 

വായിക്കുക

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് പൊടിപാറും, സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണ- റയൽ പോരാട്ടം

ഇന്ത്യൻ ടീം മാത്രമല്ല, ഇന്ത്യക്കാരെ ശരിയല്ല, മൈതാനത്ത് മറുപടി നൽകും, അധിക്ഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി

വികാരം വെച്ച് തീരുമാനമെടുക്കരുതെന്ന് തമീം ഇഖ്ബാല്‍, തമീം ഇന്ത്യന്‍ ഏജന്റെന്ന് ബിസിബി അംഗം, ബംഗ്ലാദേശില്‍ തുറന്ന പോര്

WPL 2026 :ഹർമനും സ്മൃതിയും ഇന്ന് നേർക്കുനേർ, വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാകിസ്ഥാന് ആശ്വാസം, പരിക്ക് ഗുരുതരമല്ല, ലോകകപ്പിന് മുൻപായി ഷഹീൻ മടങ്ങിയെത്തും

അടുത്ത ലേഖനം
Show comments