Webdunia - Bharat's app for daily news and videos

Install App

IPL 10: ധോണിയുടെ വെടിക്കെട്ടിന് പിന്നാലെ ‘ വാ​ഷിം​ഗ്ട​ണ്‍ ’ ആക്രമണവും; മുംബൈ തകര്‍ന്നപ്പോള്‍ പൂനെ ഫൈനലില്‍

ധോണിയുടെ വെടിക്കെട്ടില്‍ മുംബൈ തകര്‍ന്നു; പൂനെ ഫൈനലില്‍

Webdunia
ബുധന്‍, 17 മെയ് 2017 (08:26 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന് പിന്നാലെ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ പുറത്തെടുത്ത ബോളിംഗ് മികവില്‍ ലീഗ്​ റൗണ്ടിൽ ഒന്നാം സ്​ഥാനക്കാരായിരുന്ന മുംബൈ ഇന്ത്യന്‍‌സിനെ പരാജയപ്പെടുത്തി പൂ​നെ സൂ​പ്പ​ർ ജ​യ​ന്‍റ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു.

163 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈക്ക് നി​ശ്ചി​ത ഓ​വ​റി​ൽ 142റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. സ്​കോർ: പുണെ 162/4, മുംബൈ ഇന്ത്യൻസ്​ (142/9.).

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ മും​ബൈ​ക്ക് ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ത​മ്മി​ലാ​ണ് ര​ണ്ടാം ക്വാ​ളി​ഫ​യ​ർ. ഹൈദരാബാദിൽ 21ന് ആണ് ഫൈനൽ.

നാ​ലോ​വ​റി​ൽ 16 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മും​ബൈ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 26 പ​ന്തി​ൽ അ​ഞ്ചു പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​ടെ അകമ്പടിയില്‍ 40 റ​ണ്‍​സ് സ്വന്തമാക്കിയ ധോണിയാണ് മുംബൈയുടെ മേധാവിത്വം അവസാനിപ്പിച്ചത്.

163 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈയുടെ സൂപ്പര്‍ താരങ്ങളായ രോ​ഹി​ത് ശ​ർ​മ(1), കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ്(7), അമ്പാട്ടി  റാ​യി​ഡു(0) എ​ന്നി​വ​ർ സു​ന്ദ​റി​ന്‍റെ സു​ന്ദ​ര​മാ​യ പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ഓ​പ്പ​ണ​ർ പാ​ർ​ഥി​വ് പ​ട്ടേ​ൽ (52) മാ​ത്ര​മാ​ണ് നല്ല പ്രകടനം പുറത്തെടുത്തത്. ലെന്‍‌ഡന്‍ സിമ്മണ്‍സ് (5), ഹാർദിക്​ പാണ്ഡ്യ (14), കൃണാൽ  പാണ്ഡ്യ (15) എന്നിവരും എളുപ്പം പുറത്തായി. കരൺ ശർമ (ഏഴു പന്തിൽ നാല്), മക്‌ലീനാഘൻ (11 പന്തിൽ 12), ബുംറ (11 പന്തിൽ 16), മലിംഗ (രണ്ടു പന്തിൽ ഏഴ്) എന്നിവർ പുറത്താകാതെ നിന്നു.

പൂനെയ്‌ക്കായി 48 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മ​ട​ക്കം 58 റ​ണ്‍​സ് നേ​ടി​യ മ​നോ​ജ് തി​വാ​രി​യാ​ണ് പൂ​ന ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ അ​ജി​ങ്ക്യ ര​ഹാ​ന 43 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 56 റ​ണ്‍​സ് നേ​ടി.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments