Webdunia - Bharat's app for daily news and videos

Install App

ഒരു മത്സരവും കളിക്കാത്ത കോഹ്‌ലി സ്വന്തമാക്കിയത് പൊന്നിന്‍ വിലയുള്ള നേട്ടം

ആരാധകര്‍ കോഹ്‌ലിക്ക് പിന്നാലെ; ഒരു മത്സരവും കളിക്കാത്ത ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പുതിയ നേട്ടത്തില്‍

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (16:56 IST)
ഇന്ത്യന്‍ ക്രിക്കറ്റ് വിരാട് കോഹ്‌ലിക്ക് ചുറ്റും കറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന് ശേഷം ഇത്രയും ആരാധന ലഭിച്ച ഒരു താരവും ഇന്ത്യന്‍ ടീമിലില്ല.

ഐ പി എല്‍ പത്താം സീസണില്‍ പരുക്ക് മൂലം കളിക്കാതിരുന്നിട്ടും കോഹ്‌ലി തന്നെയാണ് ആരാധകരുടെ പ്രീയതാരം. സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹമാണ് സൂപ്പര്‍താരം. ഫേസ്‌ബുക്കും ഇന്‍‌സ്‌റ്റഗ്രാമും ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഈ വിവരമുള്ളത്.

ഈ സീസണില്‍ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നതും, ലൈക്കുകള്‍ കൂടുതല്‍ ലഭിക്കുന്നതും കോഹ്‌ലിക്കാണ്.

മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ, ഷക്കീബുല്‍ ഹസ്സന്‍, ക്രിസ് ഗെയ്ല്‍, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ഫേസ്‌ബുക്ക് ആരാധകരുടെ കാര്യത്തില്‍ കോഹ്‌ലിക്ക് തൊട്ടുപിന്നിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ തോളിന് പരുക്കേറ്റതാണ് കോഹ്‌ലിക്ക് ഐപിഎല്ലില്‍ തിരിച്ചടിയായത്. അതേസമയം, പരുക്ക് മാറിയെന്നും വെള്ളിയാഴ്‌ച നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിനൊരു തുടക്കം മാത്രം, ടെസ്റ്റിൽ ഇന്ത്യ തലമുറമാറ്റത്തിനൊരുങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തോടെ കൂടുതൽ പേർ പടിയിറങ്ങും

അശ്വിനും വിരമിച്ചു, 2011ലെ ലോകകപ്പ് വിന്നിങ് ടീമിൽ അവശേഷിക്കുന്ന ഓ ജി കോലി മാത്രം

പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

അടുത്ത ലേഖനം
Show comments