Webdunia - Bharat's app for daily news and videos

Install App

മുംബൈയുടെ സാധ്യതകള്‍ ഇങ്ങനെ; ‘ഞാണിന്‍‌ മേല്‍ കളി’യുമായി നാലു ടീമുകള്‍

മുംബൈയുടെ സാധ്യതകള്‍ ഇങ്ങനെ; ‘ഞാണിന്‍‌ മേല്‍ കളി’യുമായി നാലു ടീമുകള്‍

Webdunia
തിങ്കള്‍, 14 മെയ് 2018 (18:33 IST)
മുമ്പെങ്ങും കാണാത്തവിധത്തിലുള്ള പിരിമുറുക്കത്തിലൂടെയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍  കടന്നു പോകുന്നത്. പ്ലേ ഓഫ് യോഗ്യതയാണ് വമ്പന്‍ ടീമുകളെ ഇത്തവണ വേട്ടയാടുന്നത്.

കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിനടത്ത് നില്‍ക്കുമ്പോള്‍ തുടര്‍ന്നുള്ള രണ്ടു സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് തീപാറും പോരാട്ടം നടക്കുക.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പോരാട്ട മുഖത്തുള്ളത്. ഇതില്‍ മുംബൈയുടെ കാര്യമാണ് ബുദ്ധിമുട്ടുള്ളത്.

ഈ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടാല്‍ കോഹ്‌ലിപ്പടയ്‌ക്ക് ബസ് കയറാം. എന്നാല്‍ ബംഗ്ലൂര്‍ ജയിച്ചാല്‍ പോലും മുന്നോട്ടുള്ള പോക്ക് കടുകട്ടിയാണ്. ഇന്ന് ജയിക്കുന്നതോടെ 12 പോയിന്റ് മാത്രമാണ് അവര്‍ക്ക് ലഭിക്കുക. എന്നാല്‍ 14 പോയിന്റുള്ള പഞ്ചാബ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ ടീമുകള്‍ തുടര്‍ന്നുള്ള മത്സരം ജയിച്ചാല്‍ 16പോയിന്റാകും. ഇതോടെ ആര്‍ സി ബി പിന്നിലാകും.

ഇന്ന് കോഹ്‌ലിയേയും കൂട്ടരെയും പരാജയപ്പെടുത്തുകയും അടുത്ത മത്സരം ജയിക്കാനും സാധിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കൂടി പഞ്ചാബിനു മുന്നിലുണ്ട്.

പഞ്ചാബ് ഇന്ന് പരാജയപ്പെട്ടാല്‍ ബാംഗ്ലൂരിന് പ്രതീക്ഷ തുടരാം. ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും മറ്റുള്ള ടീമുകളുടെ മത്സരഫലം അനുകൂലമാവുകയും ചെയ്‌താല്‍ കോഹ്‌ലിക്ക് സന്തോഷിക്കാം.

10 പോയിന്റുമായി തിരിച്ചടി നേരിടുന്ന മുംബൈക്ക് അടുത്ത രണ്ടു കളികളും ജയിച്ചാലും കാര്യമില്ല. അങ്ങനെ സംഭവിച്ചാല്‍ 14 പോയിന്റെ മാത്രമാകും ലഭിക്കുക. അപ്പോള്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ അവരുടെ വിധിയെഴുതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments