പകരക്കാരനായെത്തി, പടക്കളത്തിൽ നാശം വിതച്ചു; അൽ‌സാരി തകർത്തത് 11 വർഷത്തെ ഐ പി എൽ റെക്കോർഡ്

Webdunia
ഞായര്‍, 7 ഏപ്രില്‍ 2019 (11:35 IST)
മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കിറങ്ങിയ വിന്‍ഡീസ് താരം അല്‍സാരിക്ക് ഇത് സ്വപ്ന തുടക്കം. ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമാണ് അൽ‌സാരി ജോസഫ് തന്റെ ആദ്യ ഐ പി എൽ കളിയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അല്‍സാരി ജോസഫ് ഐപിഎല്‍ ലേലത്തില്‍ മുംബൈ ടീമിലെത്തിയ താരമല്ല. പരിക്കേറ്റ് ഈ സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്റ് പേസര്‍ ആദം മില്‍നെയ്ക്ക് പകരക്കാരനായാണ് അല്‍സാരി ടീമിലെത്തുന്നത്. 
 
ഏത് താരത്തെയും മോഹിപ്പിക്കുന്ന തുടക്കമാണ് 22 കാരനായ അൽ‌സാരിക്ക് ലഭിച്ചത്. അവിശ്വസനീയ ബൗളിങ്ങിലൂടെ ലഭിച്ചത് 6 വിക്കറ്റാണ്. 3.4 ഓവറില്‍ വിട്ടുനല്‍കിയതാവട്ടെ ആകെ 12 റണ്‍സും. ആദ്യ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സൊഹൈല്‍ തന്‍വീര്‍ സ്ഥാപിച്ച റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. 
 
സൊഹൈല്‍ 14 റണ്‍സ് വിട്ടുനല്‍കിയായിരുന്നു 6 വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി വിന്‍ഡീസ് താരത്തിന്റെ പേരിലായിരിക്കും. അല്‍സാരിയുടെ ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വെറും 96 റണ്‍സിനാണ് എല്ലാവരും പുറത്തായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments