Webdunia - Bharat's app for daily news and videos

Install App

അമേരിക്കയിലും ഐ-‌പി‌എല്‍ മോഡല്‍ ട്വന്‍റി‌20

Webdunia
വെള്ളി, 17 ഏപ്രില്‍ 2009 (14:32 IST)
ഇന്ത്യയില്‍ വന്‍‌വിജയമായി മാറിയ ഐപി‌എല്‍ മാതൃകയിലുള്ള ട്വന്‍റി-20 ക്രിക്കറ്റ് മത്സരങ്ങള്‍ അമേരിക്കയിലും ആരംഭിക്കുന്നു. അമേരിക്കന്‍ പ്രീമിയര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന മത്സരം ഒക്ടോബറില്‍ ന്യൂയോര്‍ക്കിലാണ് ആരംഭിക്കുക. ആഫ്രിക്കന്‍ വാരികയായ റാപ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷത്തില്‍ രണ്ട് ടൂര്‍ണ്ണമെന്‍റ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടം ഒക്ടോബര്‍ ആറ് മുതല്‍ 26 വരെ നടക്കും. ന്യൂയോര്‍ക്കാണ് ഈ ടൂര്‍ണ്ണമെന്‍റിന് വേദിയാകുക. ഏപ്രിലില്‍ ഫ്ലോറിഡയിലാണ് രണ്ടാം ടൂര്‍ണ്ണമെന്‍റ് നടക്കുക.

പ്രീമിയം അമേരിക്ക, പ്രീമിയം ഇന്ത്യ, പ്രീമിയം പാകിസ്ഥാന്‍, പ്രീമിയം വിന്‍ഡീസ്, പ്രീമിയം ബംഗ്ലാദേശ്, പ്രീമിയം വേള്‍ഡ് ടീം എന്നിവയാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍. എന്നാല്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല.

ആദ്യ റൌണ്ടില്‍ ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. സെമിയും ഫൈനലും ടൂര്‍ണ്ണമെന്‍റില്‍ ഉണ്ടാകും. ഇന്ത്യയിലെ ഐപിഎല്‍ മത്സരങ്ങളുടെ വന്‍ വിജയമാണ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കാന്‍ അമേരിക്കയെയും പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ദക്ഷിണാഫ്രിക്കന്‍ മുന്‍ താരങ്ങളായ നിക്കി ബോയെ, ആന്‍ഡ്രൂ ഹാള്‍, ലാന്‍ഡ്സ് ക്ലൂസ്നര്‍ എന്നിവര്‍ പ്രീമിയം വേള്‍ഡ് ടീമില്‍ കരാറൊപ്പിട്ട് കഴിഞ്ഞതായി വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ‌സി‌എല്‍ പങ്കാളിത്തത്തിന്‍റെ പേരില്‍ ഈ മൂന്ന് താരങ്ങളെയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുകയാണ്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Show comments