ലോകകപ്പ് നാളെ തുടങ്ങുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല: ആകാശ് ചോപ്ര

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (12:10 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഭുവനേശ്വര്‍ അംഗമാണ്. എന്നാല്‍, ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പരാമര്‍ശം. 
 
'ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക തോന്നുന്നു. ലോകകപ്പ് മത്സരങ്ങള്‍ നാളെ തുടങ്ങുകയാണെങ്കില്‍ ഭുവനേശ്വറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. കാരണം, അദ്ദേഹത്തിന്റെ ഫോം വളരെ മോശമാണ്. ആകെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യയുടെ സ്‌ക്വാഡില്‍ ഉള്ളത്-ഷമിയും ബുംറയും ഭുവിയും. നേരത്തെ ബുംറയ്‌ക്കൊപ്പം എന്റെ സെക്കന്‍ഡ് ചോയ്‌സ് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ സെക്കന്‍ഡ് ചോയ്‌സ് ഷമിയാണ്. ഭുവനേശ്വര്‍ കുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രം,' ആകാശ് ചോപ്ര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല

അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ

രാജസ്ഥാന്‍ റോയല്‍സ് എന്ന് പറയുമ്പോള്‍ ഓര്‍മ വരുന്നത് പോലും സഞ്ജുവിനെയാണ്, അവര്‍ക്ക് ടീമിന്റെ മുഖമാണ് നഷ്ടമായത് : ഫാഫ് ഡുപ്ലെസിസ്

സാം കറൻ ഐപിഎൽ 2026-ൽ നിന്ന് പുറത്ത്; രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി

അടുത്ത ലേഖനം
Show comments