Royal Challengers Bengaluru: പ്ലേ ഓഫ് പ്രവേശനം ഇനി കഠിനം ! ചങ്ക് തകര്‍ന്ന് കോലി, ആര്‍സിബി പുറത്തേക്ക്

ആറ് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ഈ സീസണില്‍ ഇനിയുള്ളത്

രേണുക വേണു
തിങ്കള്‍, 22 ഏപ്രില്‍ 2024 (10:06 IST)
Royal Challengers Bengaluru

Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഒരു റണ്ണിന് തോറ്റതോടെയാണ് ആര്‍സിബിയുടെ എല്ലാ വഴികളും അടഞ്ഞത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ഏഴ് തോല്‍വിയുമുള്ള ആര്‍സിബി രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്. 
 
ആറ് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ഈ സീസണില്‍ ഇനിയുള്ളത്. ആറിലും ജയിച്ചാലും ആര്‍സിബിക്ക് പ്ലേ ഓഫ് കാണാന്‍ സാധ്യത വളരെ കുറവാണ്. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ പോലും ആര്‍സിബിക്ക് 14 പോയിന്റേ ആകുകയുള്ളൂ. പോയിന്റ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോള്‍ തന്നെ 12 പോയിന്റ് ഉണ്ട്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ തന്നെ രാജസ്ഥാന് 14 പോയിന്റ് ആകും. 
 
രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരബാദിനും 10 പോയിന്റ് വീതമുണ്ട്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ഇരു ടീമുകളും 14 പോയിന്റിലേക്ക് എത്തും. നാല്, അഞ്ച്, ആറ് സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് എട്ട് പോയിന്റ് വീതമുണ്ട്. ചെന്നൈക്കും ലഖ്‌നൗവിനും ഏഴും ഗുജറാത്തിന് ആറും മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്ന് കളികള്‍ ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും 14 പോയിന്റ് ആകും. അതുകൊണ്ട് തന്നെ അവസാന സ്ഥാനക്കാരായ ആര്‍സിബി ഇനി പ്ലേ ഓഫില്‍ കയറണമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

അടുത്ത ലേഖനം
Show comments