Webdunia - Bharat's app for daily news and videos

Install App

പന്ത് മാച്ച് ഫിക്‌സിങ് നടത്തിയോ? അതിരൂക്ഷമായി പ്രതികരിച്ച് ആരാധകര്‍, ആ തീരുമാനം മണ്ടത്തരം

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (07:57 IST)
ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആരാധകര്‍. ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തി. പന്ത് മാച്ച് ഫിക്‌സിങ് നടത്തിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവസാന ഓവര്‍ ടോം കറാന് നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. കഗിസോ റബാഡയെ പോലെ പരിചയ സമ്പത്തുള്ള സീനിയര്‍ താരത്തിനു ഒരോവര്‍ ശേഷിക്കെ സ്ലോ ബോളുകള്‍ എറിയുന്ന ടോം കറാന് അവസാന ഓവര്‍ നല്‍കിയത് വിവേകശൂന്യമായ നടപടിയായെന്ന് പലരും കുറ്റപ്പെടുത്തി.

അക്ഷര്‍ പട്ടേലിനും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍, താരതമ്യേന നല്ല രീതിയില്‍ മൂന്ന് ഓവര്‍ എറിഞ്ഞതിനാലാണ് ടോം കറാന് അവസാന ഓവര്‍ നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നാണ് പന്തിന്റെ ന്യായീകരണം. ടോം കറാന്റെ അവസാന ഓവറില്‍ 13 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്തില്‍ മത്സരം ചെന്നൈ ജയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Cheteshwar Pujara: 'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊണ്ടു, വലിയ വെല്ലുവിളി'; ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മിപ്പിച്ച് പുജാര

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

അടുത്ത ലേഖനം
Show comments