Webdunia - Bharat's app for daily news and videos

Install App

Delhi Capitals vs Punjab Kings: പന്ത് വന്നിട്ടും രക്ഷയില്ല ! ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് തോല്‍വി; തലയുയര്‍ത്തി പഞ്ചാബ്

47 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സ് നേടിയ സാം കറാന്റെ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്

രേണുക വേണു
ശനി, 23 മാര്‍ച്ച് 2024 (20:49 IST)
Punjab Kings

Delhi Capitals vs Punjab Kings: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റിഷഭ് പന്ത് നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും ഈ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്‌സിനോടു നാല് വിക്കറ്റിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 
 
47 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സ് നേടിയ സാം കറാന്റെ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. കറാന്‍ തന്നെയാണ് കളിയിലെ താരം. ലിയാം ലിവിങ്സ്റ്റണ്‍ 21 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടി. പ്രഭ്‌സിമ്രാന്‍ സിങ് (17 പന്തില്‍ 26), ശിഖര്‍ ധവാന്‍ (16 പന്തില്‍ 22) എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം നടത്തി. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി അണ്‍ക്യാപ്ഡ് താരം അഭിഷേക് പോറല്‍ 10 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ഷായ് ഹോപ്പ് (25 പന്തില്‍ 33), ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29) എന്നിവരും മികച്ച പ്രകടനം നടത്തി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലിനും രണ്ട് വിക്കറ്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: അവസാന മത്സരങ്ങളില്‍ ഉഴപ്പിയതിനുള്ള പണി ! സഞ്ജുവിന്റെ രാജസ്ഥാനെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ

കളി അവസാനിപ്പിച്ച് ധോനി? ഇനിയെന്ത് ചോദ്യവുമായി ആരാധകര്‍

റിങ്കുവിന് പകരം ദുബെയെന്ന തീരുമാനം പാളിയോ? ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ദുബെ നനഞ്ഞ പടക്കം മാത്രം

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

അടുത്ത ലേഖനം
Show comments