Webdunia - Bharat's app for daily news and videos

Install App

കൺ നിറയെ കണ്ടോളു, ആഘോഷിച്ചോളു, ഇനിയൊരു തലവിളയാട്ടം അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന് രവിശാസ്ത്രി

അഭിറാം മനോഹർ
തിങ്കള്‍, 1 ഏപ്രില്‍ 2024 (14:28 IST)
എം എസ് ധോനിയുടെ അവസാന ഐപിഎല്‍ സീസണാകും ഇക്കൊല്ലം നടക്കുന്നതെന്ന സൂചനകള്‍ക്ക് സ്ഥിരീകരണം നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ഈ സീസണില്‍ പകരം നായകനാക്കി റുതുരാജ് ഗെയ്ക്ക്വാദിനെ പ്രഖ്യാപിച്ചതും അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച നീളന്‍ തലമുടിക്കാരനായി ധോനി തിരിച്ചുവന്നതും നടക്കാനിരിക്കുന്നത് ധോനിയുടെ അവസാന ഐപിഎല്‍ സീസണാകുമെന്ന സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി.
 
ഇത് ധോനിയുടെ അവസാന സീസണായിരിക്കും. അക്കാര്യം വളരെ വ്യക്തമാണ്. ധോനിയുടെ ശരീരം ഫിറ്റ്‌നസ് എന്നത് എത്രത്തോളം വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണ് എന്നതിനനുസരിച്ചിരിക്കും ഈ സീസണ്‍ മുഴുവന്‍ ധോനി കളിക്കുമോ എന്ന കാര്യം. അത് കാലം പറയും. വിരമിക്കുന്നതിന് മുന്നോടിയായാണ് ധോനി നായകസ്ഥാനം കൈമാറിയത്. ധോനി ടീമിലുള്ളപ്പോഴാണ് നായകസ്ഥാനം മാറുന്നത്. ധോനി എല്ലാ കാര്യങ്ങളും നോക്കികാണുന്നുണ്ട്. റുതുരാജിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ടീമിന്റെ ചുമതല പൂര്‍ണ്ണമായും കൈമാറിയ ശേഷം ധോനി സ്ഥാനമൊഴിയും.
 
റുതുരാജ് ചെന്നൈ നായകനാകാന്‍ സജ്ജനാണെന്നാണ് ആദ്യ ഐപിഎല്‍ മത്സരത്തിന് മുന്‍പ് ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞിരുന്നതെങ്കിലും ഇതിഹാസ നായകനായ ധോനിയില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് പല തീരുമാനങ്ങളും റുതുരാജ് എടുക്കുന്നത്. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ ഇപ്പോഴും ധോനിയുടെ സാന്നിധ്യം ദൃശ്യമാണ്. ഐപിഎല്ലില്‍ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് ചെന്നൈ വിജയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ബാബർ അസമിനെ വീണ്ടും മാറ്റിയേക്കും

ടെസ്റ്റിലെ മികച്ച ബാറ്റർ ജോ റൂട്ടെന്ന് മൈക്കൽ വോൺ, ഓസ്ട്രേലിയയിൽ സെഞ്ചുറിയുണ്ടോ എന്ന് ഗിൽക്രിസ്റ്റ്

സ്പിൻ ട്രാക്കുകളിലെ ഇന്ത്യൻ ആധിപത്യം ക്ഷയിക്കുന്നു, ആശങ്ക പങ്കുവെച്ച് സെവാഗ്

Harshit Rana: ഒരിക്കല്‍ പണി കിട്ടിയതാണ്, എന്നിട്ടും പഠിച്ചിട്ടില്ല; വീണ്ടും വിവാദ സെലിബ്രേഷനുമായി ഹര്‍ഷിത് റാണ

എല്ലാത്തിനും ഉത്തരവാദി ബാബർ അസം, പാകിസ്ഥാൻ സ്പിന്നർമാരെ ഇല്ലാതെയാക്കി, ഗുരുതര ആരോപണവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments