'എന്തൊരു ദുരന്തം ക്യാപ്റ്റന്‍സി'; കളി തോല്‍പ്പിച്ചത് ജഡേജയെന്ന് ആരാധകര്‍

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (12:37 IST)
ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍ കളി മറന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ. തിങ്കളാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തോല്‍ക്കാന്‍ പ്രധാന കാരണം ജഡേജയാണെന്നാണ് ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ കുറച്ചുകൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ കളി ചെന്നൈ ജയിക്കേണ്ടതായിരുന്നെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
പഞ്ചാബ് ഉയര്‍ത്തിയ 187 റണ്‍സ് പിന്തുടരുകയായിരുന്ന ചെന്നൈയുടെ ഇന്നിങ്‌സ് 176 ല്‍ അവസാനിക്കുകയായിരുന്നു. വഴങ്ങിയത് 11 റണ്‍സിന്റെ തോല്‍വി. ഡെത്ത് ഓവറുകളില്‍ ജഡേജയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരുന്നതാണ് തോല്‍വിയുടെ പ്രധാന കാരണം. ആറാമനായാണ് ജഡേജ ക്രീസിലെത്തിയത്. കളി കഴിയുമ്പോള്‍ ജഡേജ 16 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 
 
15-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജഡേജയുടെ വ്യക്തിഗത സ്‌കോര്‍ ഏഴ് പന്തില്‍ നാല് റണ്‍സ് ആയിരുന്നു. 16-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 10 പന്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലായി. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 14 പന്തില്‍ 14 ! ഈ മെല്ലെപ്പോക്കാണ് ചെന്നൈയുടെ തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചത്. അവസാന ഓവറിലാണ് ജഡേജയുടെ ബാറ്റില്‍ നിന്ന് ഒരു സിക്‌സ് പിറക്കുന്നത്. അപ്പോഴേക്കും കളി ചെന്നൈ കൈവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ചെന്നൈയെ വിജയത്തിലെത്തിച്ച ധോണിക്ക് മുന്‍പേ ജഡേജ ഇറങ്ങിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. ജഡേജ ഇറങ്ങിയ സമയത്ത് ധോണി ക്രീസിലെത്തിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് ആരാധകര്‍ വിചാരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാകും യൂറോപ്പിന്റെ രാജാക്കന്മാര്‍, ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം, പിഎസ്ജി ഇന്ന് ബയേണ്‍ മ്യൂണിക്കിനെതിരെ

പരിക്കേറ്റ സാൻ്റനർക്ക് പകരം കേശവ് മഹാരാജ് മുംബൈ ടീമിൽ

പവർപ്ലേയിലെ ഏറ്റവും മോശം സ്‌കോർ; നാണക്കേടിന്റെ റെക്കോർഡുമായി ഡൽഹി

പവര്‍പ്ലേയിലെ ഏറ്റവും മോശം സ്‌കോര്‍, ആ നാണക്കേട് ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്കൗണ്ടില്‍

Virat Kohli: ഐപിഎലിൽ 9,000 റൺസ് നേടുന്ന ഏകതാരം; പുതിയ നേട്ടവുമായി കോലി

അടുത്ത ലേഖനം
Show comments