Webdunia - Bharat's app for daily news and videos

Install App

അശ്വിനെ ഹെറ്റ്മയര്‍ക്ക് മുന്നിലിറക്കിയത് സഞ്ജുവിന്റെ തന്ത്രമോ? വിചിത്ര തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (20:59 IST)
Ashwin
ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നില്‍ കൊല്‍ക്കത്തക്കെതിരെ വിജയം നേടി പോയിന്റ് പട്ടികയില്‍ ഒന്നാമതായിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ വിജയിക്കാനായെങ്കിലും 224 എന്ന ടാര്‍ജറ്റ് ചെയ്‌സ് ചെയ്യവെ ധ്രുവ് ജുറലിന് പിന്നാലെ അശ്വിനെ ഇറക്കി വിടാനുള്ള രാജസ്ഥാന്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 224 പോലെ ഒരു വമ്പന്‍ ടോട്ടല്‍ ചെയ്‌സ് ചെയ്യവെ ഹെറ്റ്മയര്‍,പവല്‍ എന്നീ ഹിറ്റര്‍മാരുള്ളപ്പോല്‍ അശ്വിനെ ഇറക്കി വിട്ടത് മണ്ടത്തരമാണെന്നാണ് ആരാധകരുടെ വിമര്‍ശനം.
 
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ പോകുമ്പോള്‍ സമ്മര്‍ദ്ദത്തിലാകാതിരിക്കാന്‍ അശ്വിനെ ഇറക്കുന്നത് പോലെയല്ല ചെയ്‌സ് ചെയ്യുമ്പോള്‍. അശ്വിന്‍ ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്റെ റണ്‍റേറ്റും മികച്ചതായിരുന്നു. പവല്‍,ഹെറ്റ്മയര്‍ എന്നിവര്‍ വെറും ഫിനിഷര്‍മാര്‍ മാത്രമല്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തെളിയിച്ച താരങ്ങളാണ്. ടീമിന്റെ റണ്‍റേറ്റ് കുറയാതെ തന്നെ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഈ ബാറ്റര്‍മാര്‍ക്കാകുമായിരുന്നു. അശ്വിന്‍ ഇറങ്ങുമ്പോള്‍ 8.4 ഓവറില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 11 പന്തില്‍ 8 റണ്‍സ് മാത്രമാണ് അശ്വിന്‍ സ്‌കോര്‍ ചെയ്തത്. ഇത് രാജസ്ഥാന്റെ ചെയ്‌സിങ്ങ് ടഫാക്കുകയാണ് ചെയ്തത്.
 
അശ്വിന്‍ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഹെറ്റ്‌മെയറും പുറത്തായതോടെ രാജസ്ഥാന്‍ പതറിയെങ്കിലും റോവ്മന്‍ പവല്‍ നടത്തിയ കാമിയോ പ്രകടനമാണ് രാജസ്ഥാനെ മത്സരത്തില്‍ തിരിച്ചെത്തിച്ചത്. താളം കണ്ടെത്താന്‍ പാടുപ്പെട്ടിരുന്ന ജോസ് ബട്ട്‌ലറില്‍ നിന്ന് സമ്മര്‍ദ്ദമകറ്റാനും പവലിന്റെ ഈ പ്രകടനം സഹായിച്ചു. മത്സരശേഷം തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നിലിറങ്ങാന്‍ ആഗ്രഹമുള്ളതായി പവല്‍ പറയുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments